Advertisment

കുവൈറ്റിലേക്ക് പോകാനിരിക്കുന്നവരെ അവിടെ എത്തിക്കാനും കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാനും നടപടി ഉണ്ടാകണം; കെ. സുധാകരന്‍ എംപി വിദേശകാര്യമന്ത്രിക്ക് കത്തയച്ചു

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കൊവിഡ് യാത്രാ നിയന്ത്രണങ്ങള്‍ മൂലം നിരവധി പ്രവാസികള്‍ കുവൈറ്റിലേക്ക് തിരികെ പോകാനാകാതെ ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അവരെ കുവൈറ്റിലെത്തിക്കാന്‍ നടപടിയുണ്ടാകണമെന്നും കെ. സുധാകരന്‍ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ക്ക് കത്തയച്ചു.

വാലിഡ് വിസയുള്ള നിരവധി പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. കുവൈറ്റിലേക്ക് തിരിച്ചെത്താനാകാത്ത സാഹചര്യത്തില്‍ പലരും ജോലി നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ്. ജോലി നഷ്ടപ്പെട്ടവരും ഗര്‍ഭിണികളുമടക്കം നിരവധി പ്രവാസികള്‍ സ്വദേശത്തേക്ക് തിരിച്ചെത്താനാകാതെ കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും കെ. സുധാകരന്‍ എംപി പറഞ്ഞു.

കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്കും, ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്കും വന്ദേഭാരത് മിഷന്‍ മുഖേനയും, സ്വകാര്യ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കും സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കുന്നില്ല. സര്‍വീസ് നടത്താന്‍ അനുമതിക്കായി പല എയര്‍ലൈനുകളും അപേക്ഷിച്ചെങ്കിലും അവ്യക്തമായ കാരണങ്ങളാല്‍ അനുമതി ലഭിച്ചില്ലെന്നും എംപി പറയുന്നു. അതുകൊണ്ട് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയുണ്ടാകണമെന്ന് വിദേശകാര്യമന്ത്രിക്ക് അയച്ച കത്തില്‍ കെ. സുധാകരന്‍ എംപി ആവശ്യപ്പെട്ടു.

Advertisment