Advertisment

’ഞങ്ങളുടെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെ പിണറായി വിളിച്ചത് അട്ടം പരതി ഗോപാലനെന്നാണ്; ഗോപാലൻ ഈ നാടിന്റെ സ്വതന്ത്ര്യത്തിന് വേണ്ടി പടവെട്ടുമ്പോൾ പിണറായി വിജയന്റെ ചെത്തുകാരൻ പിതാവ് കോരേട്ടൻ കള്ളുംകുടിച്ച് പിണറായി അങ്ങാടിയിൽ തേരാപാര നടക്കുകയായിരുന്നു’;; വിവാദ പരാമര്‍ശവുമായി വീണ്ടും കെ സുധാകരന്‍

New Update

കാസർഗോഡ് : സ്വാതന്ത്ര്യസമര കാലത്ത് മുല്ലപ്പള്ളിയുടെ പിതാവ് നാടിന് വേണ്ടി പടവെട്ടുമ്പോൾ പിണറായി വിജയന്റെ ചെത്തുകാരനായ പിതാവ് കള്ളും കുടിച്ച് പിണറായി അങ്ങാടയിൽ തേരാപാര നടക്കുകയായിരുന്നെന്ന് സുധാകരൻ പറഞ്ഞു.

Advertisment

publive-image

‌‌കാസർഗോഡ് കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം മരണ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മര ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.

’ഞങ്ങളുടെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെ പിണറായി വിളിച്ചത് അട്ടം പരതി ഗോപാലനെന്നാണ്. ഗോപാലൻ ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നാടിന്റെ സ്വതന്ത്ര്യത്തിന് വേണ്ടി പടവെട്ടുമ്പോൾ പിണറായി വിജയന്റെ ചെത്തുകാരൻ കോരേട്ടൻ പിണറായിൽ കള്ളുംകുടിച്ച് പിണറായി അങ്ങാടിയിൽ തേരാപാര നടക്കുകയായിരുന്നു’- കെ. സുധാകരൻ പറഞ്ഞു

പ്രസംഗത്തിലുടനീളം ചെത്തുകാരൻ്റെ മകൻ പിണറായി എന്ന് സുധാകരൻ ആവർത്തിച്ചു. പിണറായിക്ക് എന്ത് രാഷ്ട്രീയ പാരമ്പര്യമാണ് ഉള്ളതെന്നും സുധാകരൻ ചോദിച്ചു. നേരത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും അതിക്ഷേപിച്ച് കെ. സുധാകരൻ സംസാരിച്ചിരുന്നു.

k sudhakaran k sudhakaran speaks
Advertisment