Advertisment

മത്സരത്തിന് സാവകാശം കിട്ടിയില്ല, സാവകാശം ലഭിച്ചിരുന്നെങ്കില്‍ ധര്‍മടത്ത് അത്‌ഭുതങ്ങള്‍ ഉണ്ടാകുമായിരുന്നു; ധര്‍മടത്ത് സ്ഥാനാർഥിയാകാനില്ല: സി. രഘുനാഥിനെ ഡിസിസി ശുപാര്‍ശ ചെയ്തെന്ന് സുധാകരന്‍

New Update

കണ്ണൂര്‍: ധര്‍മടത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനില്ലെന്നു കെ. സുധാകരൻ. സി. രഘുനാഥിനെ ഡിസിസി ശുപാര്‍ശ ചെയ്തെന്ന് സുധാകരന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റ് മണ്ഡലങ്ങളില്‍ വിജയത്തിന് തന്‍റെ സാന്നിധ്യം അനിവാര്യമാണ്.

publive-image

സ്ഥാനാർഥിയായി പരിഗണിക്കുന്നതിൽ നിന്നും തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാട് പരിഗണിച്ചാണ് തീരുമാനം. മത്സരിക്കാനുള്ള സാവകാശം തനിക്കു കിട്ടിയില്ല. സാവകാശം ലഭിച്ചിരുന്നെങ്കില്‍ ധര്‍മടത്ത് അത്‌ഭുതങ്ങള്‍ ഉണ്ടാകുമായിരുന്നു.

k sudhakaran k sudhakaran speaks
Advertisment