Advertisment

എം.എ.ബേബിയുടേത് നാണംകെട്ട രാഷ്ട്രീയം, തന്റെ മതേതര നിലപാട് ജനത്തിനറിയാം, ബേബി ആ കട്ടില്‍ കണ്ട് പനിക്കേണ്ടെന്ന് കെ.സുധാകരന്‍

New Update

തിരുവനന്തപുരം: തനിക്ക് ആര്‍എസ്എസ് ചായ്‌വുണ്ടെന്ന് ആരോപിച്ച എം.എ.ബേബിയ്ക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍. എം.എ.ബേബിയുടേത് നാണംകെട്ട രാഷ്ട്രീയമാണ്. തന്റെ മതേതര നിലപാട് ജനത്തിനറിയാം, ബേബി ആ കട്ടില്‍ കണ്ട് പനിക്കേണ്ടെന്നും കെ.സുധാകരന്‍ പ്രതികരിച്ചു.

Advertisment

publive-image

കെ സുധാകരനെ കെപിസിസി പ്രസിഡന്റായി നിയമിച്ചതിൽ വിമർശനവുമായി സിപിഎം നേതാവ് എംഎ ബേബി രംഗത്തെത്തിയിരുന്നു. ആർഎസ്എസുമായി നിരന്തരം രഹസ്യധാരണകൾ ഉണ്ടാക്കുന്ന നേതാവായാണ് സുധാകരൻ അറിയപ്പെടുന്നത്.

ആർഎസ്എസിനോടും അതിന്റെ രാഷ്ട്രീയത്തോടും ഒത്തുതീർപ്പ് നടത്തുന്ന സുധാകരൻ പാർട്ടിയുടെ തലപ്പത്ത് വരുന്നത് കോൺഗ്രസിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് എംഎ ബേബി വിമർശിച്ചിരുന്നു.

k sudhakaran k sudhakaran speaks
Advertisment