Advertisment

വെട്ട് ഒന്ന് തുണ്ട് രണ്ട് എന്ന് പറയുന്നതിന്റെ അര്‍ത്ഥം എനിക്ക്‌ മനസിലാവുന്നില്ല; ഞാന്‍ ആരേയും വെട്ടുകയോ രണ്ട് തുണ്ടാക്കുകയോ ചെയ്തിട്ടില്ല; തനിക്ക് കൃത്യമായ അഭിപ്രായവും അഭിപ്രായ സ്ഥിരതയും ഉണ്ടെന്ന് കെ സുധാകരന്‍

New Update

തിരുവനന്തപുരം: തനിക്ക് കൃത്യമായ അഭിപ്രായങ്ങളും അഭിപ്രായസ്ഥിരതയുമുണ്ടെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്. സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം തന്റെ നിലപാട് വിശദീകരിച്ചത്.

Advertisment

publive-image

‘എനിക്കറിയില്ല, നിങ്ങള്‍ ഉദ്ദേശിക്കുന്ന വെട്ടൊന്ന് തുണ്ടം രണ്ട് എന്ന് പറയുന്നതിന്റെ അര്‍ത്ഥം. ഞാന്‍ ആരേയും വെട്ടിയിട്ടും ഇല്ല, തുണ്ടം രണ്ടാക്കിയിട്ടുമില്ല. എനിക്ക് അഭിപ്രായം ഉണ്ട്. അഭിപ്രായ സ്ഥിരതയുണ്ട്. എല്ലാ കാര്യത്തിലും എനിക്ക് കൃത്യമായ അഭിപ്രായമുണ്ട്. അതൊരു രാഷ്ട്രീയക്കാരന്റെ മുതല്‍ക്കൂട്ടാണ്.

തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാനുള്ള ചങ്കൂറ്റം, പാര്‍ട്ടിയുടെ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നില്‍ക്കുകയും അത് തട്ടിമാറ്റി മുന്നോട്ട് പോകാമുള്ള ആര്‍ജവത്വം, അതൊക്കെ പൊതുപ്രവര്‍ത്തകന് ആവശ്യമുള്ള ഗുണഫലമാണ്. അത് ഒരിക്കലും തെറ്റിയിട്ടില്ല. അതുതകൊണ്ട് ദോഷം സംഭവിച്ചിട്ടില്ല. ഭാവനയില്‍ ഊന്നികൊണ്ടല്ല എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. പ്രായോഗികതയാണ്.

ഒരു പ്രശ്‌നം വന്നാല്‍ അതിന് പരിഹാരം വേണം. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കണം. ഓരോ പ്രശ്‌നങ്ങളും തീര്‍ക്കുകയാണ്. അതിന്റെ വക്താവാണ് ഞാന്‍. അവിടെ വെട്ടും തുണ്ടം രണ്ടൊന്നുമില്ല. പരസ്പരം സംസാരിച്ച് തിരുത്തും.

അത് ഞാന്‍ തിരുത്തേണ്ടതാണെങ്കില്‍ തീരുത്തും. മറ്റുള്ളവരാണെങ്കില്‍ അവരെ കൊണ്ട് തിരുത്തിക്കുക. എന്തെങ്കിലും ചിത്രം വരച്ച് എന്റെ മുഖം വികൃതമാക്കുന്നതിന്റെ ഉത്തരവാദിത്തത്വത്തില്‍ എനിക്ക് പങ്കില്ല.’ സുധാകരന്‍ പറഞ്ഞു.

k sudhakaran k sudhakaran speaks
Advertisment