Advertisment

എതിർപ്പിന്റെ ഒരു ചലനവും കോൺഗ്രസിനകത്തില്ല; അച്ചടക്കമുള്ള ഒരു പാർട്ടിയായി കോൺഗ്രസിനെ നിങ്ങൾക്ക് കാണാം; ​ഗ്രൂപ്പുകൾ അവസാനിപ്പിക്കുക ലക്ഷ്യമെന്ന് കെ. സുധാകരൻ

New Update

തിരുവനന്തപുരം: അച്ചടക്കമുള്ള ഒരു പാർട്ടിയുമായി കോൺഗ്രസിനെ നിങ്ങൾക്ക് കാണാനാവുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. എതിർപ്പിന്റെ ഒരു ചലനവും കോൺഗ്രസിനകത്തില്ലെന്നും സംഘടനാ ദൗർബല്യങ്ങലെല്ലാം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

പുനസംഘടനയിലൂടെ താഴെത്തട്ട് മുതൽ മേലെത്തട്ട് വരെ പുതിയ നേതൃത്വം കൊണ്ടുവരുമെന്നും പാർട്ടി വിരുദ്ധ പ്രവർത്തനം ഉണ്ടായാൽ നിഷ്കരുണം അച്ചടക്ക നടപടിയുണ്ടാകുമെന്നും കെ സുധകരൻ കൂട്ടിചേർത്തു.

കോൺഗ്രസിന്റെ സാന്നിധ്യം അനിവാര്യമായ ഈ ചുറ്റുപാടിൽ, കോൺഗ്രസ് ദുർബലമാകുന്നുയെന്നത് ദുഃഖകരമാണെന്നും പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തകർ എല്ലാം തനിക്കൊപ്പമുണ്ടാകണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.

ഗ്രൂപ്പ് ഇനി കോൺഗ്രസ് പാർട്ടിക്കകത്ത് നടപ്പില്ലെന്നും, ഗ്രൂപ്പ് അവസാനിപ്പിക്കുകയെന്നതാണ് തൻറെ ലക്ഷ്യമെന്നും കണ്ണൂരിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ കെ സുധാകരൻ പറഞ്ഞു.

k sudhakaran speaks
Advertisment