Advertisment

കെപിസിസി പുന:സംഘടനയിൽ തർക്കങ്ങൾ ഉണ്ടെന്ന് കെ.സുധാകരൻ, തർക്കങ്ങൾ പരിഹരിച്ച് രണ്ടു ദിവസത്തിനകം പട്ടിക കൈമാറും

New Update

തിരുവനന്തപുരം: കെപിസിസി പുന:സംഘടനയിൽ തർക്കങ്ങൾ ഉണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. തർക്കങ്ങൾ പരിഹരിച്ച് രണ്ടു ദിവസത്തിനകം പട്ടിക കൈമാറും. മുൻ ഡിസിസി പ്രസിഡന്റുമാരായ എം.പി. വിൻസന്റ് , രാജീവൻ മാസ്റ്റർ എന്നിവർക്ക് മാനദണ്ഡങ്ങൾ മറികടന്ന് ഇളവ് നൽകാനുള്ള നീക്കം ഗ്രൂപ്പുകൾ എതിർത്തതോടെയാണ് പട്ടിക കൈമാറാതെ നേതൃത്വം ഡൽഹിയിൽ നിന്ന് മടങ്ങിയത്.

publive-image

മാനദണ്ഡങ്ങൾ തയാറാക്കി ധാരണയിലെത്തിയാണ് പുനസംഘടന ചർച്ച ആരംഭിച്ചത്. മുൻ ഡിസിസി പ്രസിഡൻറ്മാരെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം.

k sudhakaran
Advertisment