Advertisment

രണ്ട് മതങ്ങള്‍ തമ്മിലടിക്കുമ്പോള്‍ അതില്‍ നിന്ന് ഇറ്റുവീഴുന്ന ചോര കുടിക്കുന്ന ചെന്നായയുടെ, കഴുകന്റെ മാനസികാവസ്ഥയാണ് സര്‍ക്കാരിന്; സര്‍ക്കാര്‍ നിരുത്തരവാദപരമായ സമീപനമാണ് മതസമുദായ ധ്രുവീകരണത്തില്‍ സ്വീകരിക്കുന്നതെന്ന് സുധാകരന്‍

New Update

കോട്ടയം: രക്തം നക്കിക്കുടിക്കുന്ന ചെന്നായയുടെ സ്വഭാവമാണ് സര്‍ക്കാരിനെന്ന് കെ സുധാകരന്‍. രണ്ട് മതങ്ങള്‍ തമ്മിലടിക്കുമ്പോള്‍ അതില്‍ നിന്ന് ഇറ്റുവീഴുന്ന ചോര കുടിക്കുന്ന ചെന്നായയുടെ, കഴുകന്റെ മാനസികാവസ്ഥയാണ് സര്‍ക്കാരിനെന്ന രൂക്ഷവിമര്‍ശനമാണ് സുധാകരന്‍ ഉന്നയിച്ചത്.

Advertisment

publive-image

സര്‍ക്കാര്‍ നിരുത്തരവാദപരമായ സമീപനമാണ് മതസമുദായ ധ്രുവീകരണത്തില്‍ സ്വീകരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. സാമുദായിക സമവായം ഉണ്ടാക്കേണ്ടത് സര്‍ക്കാരാണ്, അത് ഇല്ലാതായതോടെയാണ് കോണ്‍ഗ്രസ് മതമേലദ്ധ്യക്ഷന്മാരെ കണ്ട് സമവായ നീക്കവുമായി മുന്നിട്ടിറങ്ങിയതെന്നും സുധാകരന്‍ കോട്ടയത്ത് പറഞ്ഞു.

ചങ്ങനാശേരി അതിരൂപതയിലെത്തി ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സുധാകരന്റെ പ്രതികരണം. ഇന്ന് ഉച്ചയ്ക്ക് പാലാ ബിഷപ്പിനെ കാണുമെന്നും സുധാകരന്‍ പറഞ്ഞു.

k sudhakaran k sudhakaran speaks
Advertisment