Advertisment

തലമുണ്ഡനം ചെയ്തത് അവരുടെ പ്രതിഷേധവും അമര്‍ഷവും ! ലതിക സുഭാഷിനോട് നേതൃത്വം നീതി കാട്ടിയില്ലെന്ന് കെ. സുധാകരന്‍; ഇരിക്കൂറില്‍ പ്രവര്‍ത്തകരുടെ വികാരം മാനിക്കാന്‍ നേതൃത്വത്തിന് ബാധ്യതയുണ്ട്; ഇരിക്കൂറില്‍ സംഭവിച്ചതിനെക്കുറിച്ച് പറയാന്‍ പലതുമുണ്ട്, എന്നാല്‍ അത് ഇപ്പോള്‍ പറയുന്നത് ഗുണകരമല്ല

New Update

publive-image

Advertisment

കണ്ണൂര്‍: ലതിക സുഭാഷിന് പിന്തുണ അറിയിച്ച് കെ. സുധാകരൻ എം.പി. ലതിക സുഭാഷിനോട് കോൺഗ്രസ് നേതൃത്വം നീതി കാട്ടിയില്ലെന്ന് സുധാകരൻ പറഞ്ഞു. ലതികയോട് സംസാരിച്ചിരുന്നു. അവരുടെ ആവശ്യം ന്യായമാണ്. അവർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും കെ. സുധാകരൻ പറഞ്ഞു.

തലമുണ്ഡനം ചെയ്തത് അവരുടെ പ്രതിഷേധമാണെന്നും അവരുടെ അമര്‍ഷമാണെന്നും അദ്ദേഹം പറഞ്ഞു. അവരോട് നീതി കാണിച്ചില്ല എന്ന് ഞങ്ങള്‍ക്കെല്ലാം അഭിപ്രായമുണ്ട്. സ്വാഭാവികമായും അവര്‍ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പലര്‍ക്കും ആഗ്രഹമുണ്ടാകുമെന്നും പക്ഷേ, ആഗ്രഹത്തിനെല്ലാം നിന്നുകൊടുക്കാന്‍ താല്പര്യമില്ലെന്നും ധര്‍മ്മടത്ത് സ്ഥാനാര്‍ഥിയാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അക്കാര്യം ചിന്തിച്ചിട്ടില്ലെന്നും ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇരിക്കൂറില്‍ സംഭവിച്ചതിനെക്കുറിച്ച് പറയാന്‍ പലതുമുണ്ട്, എന്നാല്‍ അത് ഇപ്പോള്‍ പറയുന്നത് ഗുണകരമല്ല. കഴിഞ്ഞ കാലങ്ങളിൽ ഉണ്ടാക്കിയ ധാരണകളിൽ നിന്ന് വ്യതിചലിച്ചു എന്നതാണ് ഇരിക്കൂറിലെ പ്രശ്നം. അത് പരിഹരിക്കാനുള്ള നിർദേശങ്ങൾ തനിക്കറിയില്ല. ഇരിക്കൂറില്‍ പ്രവര്‍ത്തകരുടെ വികാരം മാനിക്കാന്‍ നേതൃത്വത്തിന് ബാധ്യതയുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment