Advertisment

പിണറായി വിജയന്‍ ലക്ഷക്കണക്കായ വിശ്വാസികളെ വേട്ടയാടിയപ്പോള്‍ ഉമ്മന്‍ ചാണ്ടി കുറ്റകരമായ മൗനം അലംബിച്ചു: കെ സുരേന്ദ്രൻ

New Update

കാസര്‍കോട്: നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ആരംഭം കുറിച്ചുകൊണ്ട് ബിജെപിയുടെ വിജയയാത്ര ആരംഭിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പരിവര്‍ത്തനത്തിന്റെ കാഹളം മുഴക്കിക്കൊണ്ടാണ് ഈ യാത്ര മുന്നോട്ടു പോകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

Advertisment

publive-image

കഴിഞ്ഞ ആറു പതിറ്റാണ്ടുകാലം കേരളം മാറിമാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ക്കെതിരായ ശക്തമായ ജനവികാരത്തിന്റെ പ്രതിഫലനമാണ് ഈ യാത്രയിലൂടെ ഈ നാട് കാണാന്‍ പോകുന്നതെന്നും അദേഹം പറഞ്ഞു.

മഞ്ചേശ്വരത്ത് ആരംഭിക്കുന്ന വിജയയാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് വിജയ് യാത്ര ഉദ്ഘാടനം ചെയ്തത്. വിജയയാത്രയില്‍ ഉയര്‍ത്തിപ്പിടിക്കുക അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങളാണ്. മാര്‍ച്ച്‌ ആറിന് തിരുവനന്തപുരത്ത് അവസാനിക്കുന്ന വിജയയാത്രയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കുചേരും.

ഉമ്മന്‍ ചാണ്ടിയും വിജയരാഘവനും ശബരിമലയെ കുറിച്ച്‌ ഉരിയാടാന്‍ തുടങ്ങിയിരിക്കുന്നു. ശബരിമലയില്‍ നിയമം കൊണ്ടുവരുമെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു. എന്നാല്‍ ശബരിമല പ്രക്ഷോഭ കാലത്ത് ഉമ്മന്‍ ചാണ്ടിയെ പോലെ മൗനം അവലംബിച്ച മറ്റൊരു നേതാവില്ലെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

പിണറായി വിജയന്‍ ലക്ഷക്കണക്കായ വിശ്വാസികളെ വേട്ടയാടിയപ്പോള്‍ ഉമ്മന്‍ ചാണ്ടി കുറ്റകരമായ മൗനം അലംബിച്ചെന്നും ബിജെപിയും എന്‍ഡിഎയും ഉയര്‍ത്തുന്ന രാഷ്ട്രീയം അറുപതു കൊല്ലത്തിനു ശേഷം എല്‍ഡിഎഫും യുഡിഎഫും ചര്‍ച്ച ചെയ്തു തുടങ്ങിയിരിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Advertisment