Advertisment

വോട്ട് കച്ചവടം ഉണ്ടായത് കോണ്‍ഗ്രസും - സി.പി.എമ്മും തമ്മില്‍; വയനാട്ടിലടക്കം ഇടത് സ്ഥാനാര്‍ഥിയുടെ തോല്‍വി ഇതിന് ഉദാഹരണമാണ്‌; പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്നും തോല്‍വിയില്‍ പാര്‍ട്ടിക്ക് മനസ്സിലായ കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

New Update

publive-image

Advertisment

കോഴിക്കോട്: കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ദൗര്‍ബല്യത്തിന് ബി.ജെ.പി യെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വോട്ട് കച്ചവടം ഉണ്ടായത് കോണ്‍ഗ്രസും - സി.പി.എമ്മും തമ്മിലായിരുന്നു. വയനാട്ടിലടക്കം ഇടത് സ്ഥാനാര്‍ഥിയുടെ തോല്‍വി ഇതിന് ഉദാഹരണമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുസ്ലീം വോട്ടുകളുടെ ധ്രുവീകരണം കൃത്യമായി നടന്നിട്ടുണ്ട്. ലീഗിന് സ്ഥാനാര്‍ഥി ഇല്ലാത്ത ഇടങ്ങളില്‍ എസ്.ഡി.പി ഐ യുടെ അടക്കം വോട്ടുകള്‍ ഇടതിനാണ് പോയത്. പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്നും തോല്‍വിയില്‍ പാര്‍ട്ടിക്ക് മനസ്സിലായ കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എന്തും താങ്ങാന്‍ തയ്യാറാണ്. തീരുമാനം നേതൃത്വത്തിന് എടുക്കാമെന്നും കെ.സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Advertisment