Advertisment

ശബരിമല പ്രക്ഷോഭ കാലത്ത് വിശ്വാസികള്‍ക്കെതിരേ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണം: ബിജെപി അധികാരത്തില്‍ വന്നാല്‍ ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിട്ട് വിശ്വാസികളെ ഏല്‍പ്പിക്കും: ലൗ ജിഹാദ് തടയാനുള്ള നിയമം കൊണ്ടുവരുമെന്നും കെ സുരേന്ദ്രന്‍

New Update

കോഴിക്കോട്: ശബരിമല പ്രക്ഷോഭ കാലത്ത് വിശ്വാസികള്‍ക്കെതിരേ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ ഇരുമുന്നണികളും പരമ്ബരാഗത നിലപാടില്‍ മാറ്റം വരുത്തുകയാണ്. ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയെന്ന് പറയുന്നവര്‍ അത് പരസ്യമാക്കണമെന്നും സുരേന്ദ്രന്‍ വാര്‍്ത്താസമ്മേളനത്തില്‍ പറഞ്ഞു.

Advertisment

publive-image

ബിജെപി അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ എല്ലാ ദേവസ്വം ബോര്‍ഡുകളും ആദ്യം തന്നെ പിരിച്ചുവിടുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയക്കാരെ ഒഴിവാക്കി വിശ്വാസികളെ ഭരണമേല്‍പ്പിക്കും. കേരളത്തിലെ ക്ഷേത്രങ്ങള്‍ തകരുന്നതിന്റെ പ്രധാനകാരണം സര്‍ക്കാരിന്റെ അധീനതയില്‍ കൊണ്ടുവരാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന നീക്കങ്ങളാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

ദേവസ്വം ബോര്‍ഡുകളെ രാഷ്ട്രീയ മുക്തമാക്കാന്‍ തയ്യാറാണോ എന്ന് കെ സുരേന്ദ്രന്‍ വെല്ലുവിളിച്ചു.ക്ഷേത്രങ്ങള്‍ കൈയടക്കി വച്ചിരിക്കുന്ന സര്‍ക്കാര്‍ നയം ഹിന്ദുസമൂഹത്തിന് വെല്ലുവിളിയാണ്. ദേവസ്വം വരുമാനം കൊള്ളയടിച്ച്‌ രാഷ്ട്രീയക്കാരെ തിരുകിക്കയറ്റി രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനെതിരെ ഹിന്ദു സമൂഹം ശക്തമായ പ്രതിഷേധത്തിലാണ്. ബിജെപി അധികാരത്തില്‍ വന്നാല്‍ എല്ലാ ദേവസ്വം ബോര്‍ഡുകളും പിരിച്ചുവിട്ട് രാഷ്ട്രീയ മുക്തമാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല പ്രക്ഷോഭ കാലത്ത് യുഡിഎഫ് നേതാക്കള്‍ മാളത്തിലൊളിച്ചു. കോണ്‍ഗ്രസിന്റെ ഒരു നേതാവും സമരത്തില്‍ ജനങ്ങളോടൊപ്പം ഇല്ലായിരുന്നു. കോണ്‍ഗ്രസിന്റെ ഒരു ബൂത്ത് നേതാവിന് പോലും ശബരിമല സമരത്തിന്റെ പേരില്‍ കേസില്ല. പത്തനംതിട്ടയ്ക്കപ്പുറത്തേക്ക് കോണ്‍ഗ്രസിനെ എവിടേയും കണ്ടില്ല. ഞങ്ങളാണ് സര്‍ക്കാരിനെ മുട്ടുകുത്തിച്ചത്.

ശബരിമല കാലത്ത് വിശ്വാസികള്‍ക്കെതിരേ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറുണ്ടോയെന്ന് പറയണം. ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയെന്ന് പറയുന്നവര്‍ അത് പരസ്യമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഉത്തര്‍പ്രദേശ് മാതൃകയില്‍ ലൗ ജിഹാദ് തടയാനുള്ള നിയമംകൊണ്ടുവരും. യുഡിഎഫും എല്‍ഡിഎഫും അതിന് തയ്യാറുണ്ടോയെന്ന് പറയണം. വിശ്വാസികളുടെ കാര്യത്തില്‍ പ്രസ്താവനകള്‍ കൊണ്ട് കാര്യമില്ല. നടപടികളാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment