Advertisment

'വയനാട്ടിലെ പ്രധാനമന്ത്രി ട്രാക്ടർ ഓടിച്ചു നടക്കുന്നു'; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കെ. സുരേന്ദ്രന്‍

New Update

publive-image

Advertisment

ബത്തേരി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ എത്തിയ വയനാട് എംപി രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. വയനാടിൻ്റെ പ്രധാനമന്ത്രി വയനാട്ടിൽ വന്ന് ട്രാക്ടര്‍ ഓടിച്ചു നടക്കുകയാണ്. അങ്കമാലി പ്രധാനമന്ത്രി പോലെയാണ് വയനാട് പ്രധാനമന്ത്രി. ഇതിനേക്കാൾ നല്ലത് വയനാട്ടിലെ പഴയ എംപിയായിരുന്നു.

വയനാട്ടിലേക്ക് വരുന്ന വഴിയിക്കിറങ്ങി പെറോട്ടയും ചായയും കുടിക്കാൻ എല്ലാവർക്കും കഴിയുമെന്നും സുരേന്ദ്രൻ പറഞ്ഞു. ബത്തേരിയിൽ വിജയ യാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

കുഞ്ഞാലിക്കുട്ടിയും പിണറായിയും സയാമീസ് ഇരട്ടക‌ളാണ്. പകൽ മാത്രമെ വിയോജിപ്പുള്ളൂ. സന്ധ്യയായാൽ യോജിക്കും. മുസ്‌ലിം ലീഗും സിപിഎമ്മും തമ്മിൽ ധാരണയുണ്ട്. പെണ്ണുമ്പിള സർവീസ് കമ്മിഷനാണ് പിഎസ്‌‌സിയെന്നും അദ്ദേഹം പറഞ്ഞു.

Advertisment