Advertisment

സംഗീത ആസ്വാദനത്തിന്‍റെ ഹൃദ്യമായ അനുഭവം നമുക്ക് നല്‍കിയ മഹാനായ കലാകാരനായിരുന്നു എസ്.പി ;അദ്ദേഹത്തിന്‍റെ മരണം തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് തീരാനഷ്ടം : കെ.സുരേന്ദ്രന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ മരണം തീരാനഷ്ടമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. സംഗീത ആസ്വാദനത്തിന്റെ ഹൃദ്യമായ അനുഭവം നമുക്ക് നല്‍കിയ മഹാനായ കലാകാരനായിരുന്നു അദ്ദേഹം.

Advertisment

publive-image

ചലച്ചിത്രഗാനങ്ങളെ ആസ്വാദക ഹൃദയത്തിലേക്കെത്തിച്ച ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു.കേള്‍ക്കാന്‍ ഇമ്പമുള്ള അദ്ദേഹത്തിന്‍റ മധുരമായ ശബ്ദമാണ് സംഗീതപ്രേമികളെ ആകര്‍ഷിച്ചത്.

അന്യഭാഷകളിലെ അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ മലയാളികള്‍ സ്വന്തം ഭാഷപോലെ നെഞ്ചേറ്റുകയായിരുന്നു. മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഗായകനാണ് എസ്.പി.ബിയെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

k surendran response
Advertisment