Advertisment

നിയമസഭയില്‍ പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം പ്രഹസനമായെന്ന് കെ സുരേന്ദ്രന്‍

New Update

തിരുവനന്തപുരം: നിയമസഭയില്‍ പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം പ്രഹസനമായെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലോക്ക്ഡൗണ്‍ കാലത്ത്‌ ആരേയും പട്ടിണിക്കിടാത്ത സര്‍ക്കാരാണെന്ന പിണറായിയുടെ അവകാശവാദം കേന്ദ്രസര്‍ക്കാരിന്റെ നേട്ടമാണ്. കൊവിഡ് കാലത്ത് കേന്ദ്രം സൗജന്യ റേഷന്‍ അനുവദിച്ചതു കൊണ്ടാണ് രാജ്യം പട്ടിണിയില്‍ നിന്നും രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണിത്‌. കൊവിഡിനെ നേരിടാന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കൊവിഡ്‌ രോഗം സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചു. കൊവിഡ്‌ രോഗികളുടെ എണ്ണം കുറയ്‌ക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഇരുപതിനായിരം കോടിയുടെ കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചതിനെപ്പറ്റി നയപ്രഖ്യാപന പ്രസംഗത്തില്‍ എടുത്തുപറയാന്‍ സര്‍ക്കാരിന് നാണമില്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

സാമ്ബത്തിക പാക്കേജില്‍ ഒരു മൊട്ടുസൂചിയുടെ സഹായം പോലും ആര്‍ക്കെങ്കിലും കിട്ടിയോയെന്ന് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

k surendran response
Advertisment