Advertisment

കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം കെ സുരേന്ദ്രന്റെ മകനിലേക്കും നീളുന്നു; ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും പല തവണ ഫോണില്‍ തവണ ബന്ധപ്പെട്ടു, ​കോന്നിയില്‍ കൂടികാഴ്ച്ച നടത്തി

New Update

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വം പ്രതിക്കൂട്ടിലാണ്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയും നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതിനിടയില്‍ അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകനിലേക്കും നീളുന്നു. ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും പല തവണ ഫോണില്‍ തവണ ബന്ധപ്പെട്ടെന്നും കോന്നിയില്‍ നിന്നും കൂടികാഴ്ച്ച നടത്തിയെന്നും അന്വേഷണം കണ്ടെത്തിയിരുന്നു.

Advertisment

publive-image

ധര്‍മ്മരാജന്റെ ഫോണ്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത് സുരേന്ദ്രന്റെ ബന്ധുവിന്റെ നമ്പര്‍ ആണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. പലതവണയായി ഇരുവരും ബന്ധപ്പെട്ടിട്ടുണ്ട്.

പിന്നീടാണ് ഇത് കെ സുരേന്ദ്രന്റെ മകന്റെ നമ്പര്‍ ആണെന്ന് സ്ഥിരീകരിക്കുന്നത്. ഇരുവരും കോന്നിയില്‍ വെച്ച് കൂടികാഴ്ച്ചയും നടത്തിയിരുന്നു. മൊഴി എടുക്കുന്നതിനായി ഇദ്ദേഹത്തെ വിളിപ്പിച്ചേക്കും. നേരത്തെ സെക്രട്ടറിയുടേയും ഡ്രൈവറുടേയും മൊഴി എടുത്തിരുന്നു.

k surendran k surendran speaks
Advertisment