Advertisment

രാജേഷിന്റെ മരണത്തില്‍ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നു ; ദുർബല വകുപ്പുകൾ ചുമത്തി പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയാണ് പൊലീസ് ചെയ്യുന്നതെന്ന് സുരേന്ദ്രൻ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: എലത്തൂരിലെ ഓട്ടോ ഡ്രൈവർ രാജേഷ് മരിച്ച സംഭവത്തിൽ സിപിഎം സമ്മർദ്ദത്തെ തുടർന്ന് കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രൻ.

publive-image

ദുർബല വകുപ്പുകൾ ചുമത്തി പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർ ശരിയായി അന്വേഷണം നടക്കുമെന്ന് വാക്കുനൽകുന്നതിന് മുമ്പ് മൃതദേഹം സംസ്കരിക്കണോ വേണ്ടയോ എന്ന് രാജേഷിന്റെ ബന്ധുക്കളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Advertisment