Advertisment

കൊവിഡ് പോസിറ്റീവായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് കെ സുരേന്ദ്രന്‍

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: ആറന്മുളയില്‍ കൊവിഡ് പോസിറ്റീവായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.

Advertisment

publive-image

സംഭവത്തില്‍ ആരോഗ്യവകുപ്പിന് വന്‍വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം കൊല്ലത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് അര്‍ദ്ധരാത്രി കൊവിഡ് ബാധിതയായ യുവതിയെ ആശുപത്രിയിലേക്ക് അയച്ചത്.

രോഗികള്‍ക്കൊപ്പം ഒരു ആരോഗ്യപ്രവര്‍ത്തക ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമായിട്ട് പോലും ക്രിമിനല്‍ പശ്ചാത്തലമുള്ള ആംബുലന്‍സ് ഡ്രൈവറുടെ കൂടെ രാത്രി 12 മണിക്ക് രണ്ട് യുവതികളെ അയച്ചത് ആരോഗ്യവകുപ്പിന്റെ മനുഷ്യത്വമില്ലായ്മയാണ്.

ആരോഗ്യവകുപ്പില്‍ എല്ലാ ചട്ടങ്ങളും ലംഘിച്ച്‌ പാര്‍ട്ടിക്കാരെ തിരുകി കയറ്റിയ മന്ത്രി ശൈലജയാണ് ഈ സംഭവത്തിന് പ്രധാന ഉത്തരവാദി. ലോകത്ത് ഒരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് സംസ്ഥാനത്ത് നടക്കുന്നത്.

ഇതാണ് സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് രോഗികളോടുള്ള കരുതലെന്നും സുരേന്ദ്രന്‍ പറഞ്ഞു. വൈകുന്നേരത്തെ തളളല്‍ അല്ലാതെ കൊവിഡ് പ്രതിരോധത്തിനായി ഈ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

k surendran statement
Advertisment