Advertisment

എന്നെ എന്തുകൊണ്ട് പരിഗണിച്ചു കൂടാ ?; എറണാകുളം സീറ്റില്‍ തന്നെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കെവി തോമസ്‌

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെട്ട് മുന്‍ എം.പി പ്രൊഫ. കെ.വി.തോമസ്. തന്നെ പരിഗണിക്കണമെന്ന് മുന്‍ എം പി നിലപാട് ശക്തമാക്കിയതോടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സങ്കീര്‍ണമായത്. കൊച്ചി മേയറും ഡിസിസി പ്രസിഡന്റുമായ ടി ജെ വിനോദിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഐ ഗ്രൂപ്പും കോണ്‍ഗ്രസ് നേതൃത്വവും തത്വത്തില്‍ ധാരണയായിരുന്നത്.

Advertisment

publive-image

എറണാകുളം സീറ്റില്‍ തന്നെയും പരിഗണിക്കണമെന്ന് കെ വി തോമസ് ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസിന്റെ സംസ്ഥാന തെരഞ്ഞെടുപ്പു സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒന്നിലേറെ പേരുകള്‍ ഉയര്‍ന്നാല്‍ പാനലായി എഐസിസിക്ക് നല്‍കാന്‍ നേതൃത്വം തയ്യാറാകണം. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് നീതിപൂര്‍വമാകണം. ലോക്സഭ സ്ഥാനാര്‍ത്ഥി നിര്‍ണയ വേളയില്‍ തനിക്ക് അത് ലഭിച്ചില്ലെന്നും കെ വി തോമസ് പറഞ്ഞു.

നിയമസഭയിലേക്കും ലോക്സഭയിലേക്കും പലതവണ ജയിച്ചതാണോ തനിക്കുള്ള അയോഗ്യത . പ്രായക്കൂടുതലാണെങ്കില്‍ ഇപ്പോള്‍ പരിഗണിക്കുന്ന ചിലരുടെ പ്രായം തനിക്കില്ലെന്നും കെ വി തോമസ് തുറന്നടിച്ചു. ലോക്സഭ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നു മാറണമെങ്കില്‍ അതിന് തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.

അപ്പോഴെല്ലാം മല്‍സരിക്കണമെന്ന അഭിപ്രായമാണ് നേതാക്കള്‍ പ്രകടിപ്പിച്ചത്. സമയമായപ്പോല്‍ പൂര്‍ണമായും ഇരുട്ടില്‍ നിര്‍ത്തി മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കി. ഇല്ലാത്ത ആക്ഷേപങ്ങള്‍ അതിന് മറയാക്കുകയും ചെയ്തുവെന്ന് കെ വി തോമസ് പറഞ്ഞു.

Advertisment