Advertisment

അ​മേ​രി​ക്ക​യി​ല്‍ താ​മ​സ​മാ​ക്കി​യ ഇ​ന്ത്യ​ന്‍​വം​ശ​ജ​ന്‍ അ​നി​ല്‍ രാ​ജ് കാ​ബൂ​ളി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടു

New Update

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ല്‍ താ​മ​സ​മാ​ക്കി​യ ഇ​ന്ത്യ​ന്‍​വം​ശ​ജ​ന്‍ അ​നി​ല്‍ രാ​ജ് കാ​ബൂ​ളി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടു. ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ വി​ക​സ​ന പ​രി​പാ​ടി​ക​ളു​ടെ പ്രോ​ജ​ക്‌ട് പ്രോ​ജ​ക്‌ട് മാ​നേ​ജ​രാ​യി അ​ടു​ത്തി​ടെ​യാ​ണ് ഇ​ദ്ദേ​ഹം കാ​ബൂ​ളി​ല്‍ എ​ത്തി​യ​ത്. നേ​ര​ത്തെ മ്യാ​ന്‍​മ​ര്‍, ദ​ക്ഷി​ണ സു​ഡാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും യു​എ​ന്നി​നു​വേ​ണ്ടി ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.

Advertisment

publive-image

അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ​യാ​ണ് ഇ​ക്കാ​ര്യം ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ പു​റ​ത്തു​വി​ട്ട​ത്. ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍ കാ​ബൂ​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ ന​വം​ബ​ര്‍ 24-നാ​ണ് ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

അ​നി​ല്‍ രാ​ജ് കാ​ലി​ഫോ​ര്‍​ണി​യ​യി​ലാ​യി​രു​ന്നു താ​മ​സം. അ​നി​ലി​നൊ​പ്പം അ​ഞ്ചു​പേ​ര്‍​ക്കു​കൂ​ടി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഐ.​എ​സ്. ആ​ണോ താ​ലി​ബാ​ന്‍ ഭീ​ക​ര​രാ​ണോ ആ​ക്ര​മ​ണ​ത്തി​നു​പി​ന്നി​ലെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Advertisment