Advertisment

വിധി നടപ്പാക്കാനേ സര്‍ക്കാരിന് കഴിയൂവെന്ന് ദേവസ്വംമന്ത്രി ; 'ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരം

New Update

Advertisment

സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയസമരമാണ്. ബിജെപിയുടെ അജണ്ട ജനം മനസ്സിലാക്കിയെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയില്‍ ഈ സീസണില്‍ യുവതികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കാന്‍ സര്‍ക്കാരിന്‍റെ നിര്‍ദേശം. പമ്പയിലും നിലയ്ക്കലിലും ശുചിമുറിയും താമസസൗകര്യവും ഏര്‍പ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി നിര്‍ദേശിച്ചു.  സന്നിധാനത്ത് ചേര്‍ന്ന അവലോകനയോഗത്തിലായിരുന്നു മന്ത്രിയുടെ നിര്‍ദേശം. ദേവസ്വം മന്ത്രി വിളിച്ച യോഗത്തില്‍ യുവതികളായ പഞ്ചായത്ത് പ്രസിഡ‍ന്‍റുമാരും ഉദ്യോഗസ്ഥരും എത്തിയില്ല.

Advertisment