Advertisment

ക്ഷേത്രങ്ങള്‍ ഉടന്‍ തുറക്കരുതെന്ന ഹിന്ദു ഐക്യവേദിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേത്രങ്ങള്‍ ഉടന്‍ തുറക്കരുതെന്ന ഹിന്ദു ഐക്യവേദിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആരാധനാലയങ്ങള്‍ തുറക്കേണ്ട എന്ന തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഹിന്ദു ഐക്യവേദി മലക്കം മറിഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

publive-image

ഹിന്ദു ഐക്യ വേദിയുടെ ഇപ്പോഴത്തെ നിലപാടിന് പിന്നില്‍ സങ്കുചിത രാഷ്ട്രീയമാണ്. ദേവസ്വം ബോര്‍ഡിനെതിരായ നീക്കം ഈ അജണ്ടയുടെ ഭാഗമായാണ്.ക്ഷേത്രം തുറക്കുന്നതിനേക്കാള്‍ സംസ്ഥാനം മുന്‍ഗണന നല്‍കേണ്ടത് ക്ഷേത്രങ്ങള്‍ക്ക് സഹായം നല്‍കാനാവണം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

kadakampally surendran
Advertisment