Advertisment

കടുത്തുരുത്തിയില്‍ വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളുമായി ഒരാള്‍ പിടിയിൽ

New Update

publive-image

Advertisment

കോട്ടയം :  കടുത്തുരുത്തിയില്‍ വാറ്റ് ചാരായവും,  ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും, വാറ്റ് ഉപകരണങ്ങളുമായി ഒരാള്‍ പിടിയിൽ. വൈക്കം താലൂക്കിൽ മുട്ടുചിറ വില്ലേജിൽ വാലാ ചിറകരയിൽ മുണ്ടക്കൽ വീട്ടിൽ ഗോപി മകൻ എം. ജി- ബിനു - 44 ആണ് പിടിയിലായത് .

കടുത്തുരുത്തി പഞ്ചായത്തിലെ വീട്ടിൽ വച്ച് 375 - ML വാറ്റ് ചാരായവും 35 ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും, വാറ്റ് ഉപകരണങ്ങളുമായി കടുത്തുരുത്തി എക്സൈസ് ഇൻസ്പെക്ടർ പി.വൈ. ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കിടെ ഇയാളെ പിടികൂടിയത്  .

പരിശോധനകൾക്ക് പ്രിവന്റീവ് ഓഫീസർ മേഘനാഥൻ, സിവിൽ എക്സൈസ് ഓഫീസർമാരായ തോമസ് ചെറിയാൻ, തൻസീർ, മഹാദേവൻ , വനിതാ സിവിൽ എക്സൈസ് ഓഫീസർ സുമിത എന്നിവർ പങ്കെടുത്തു

kottayam
Advertisment