മൂര്‍ഖനാണ് നീ പാല് കൊടുത്തത് , നീ ആരെയാണോ വളര്‍ത്തിയെടുത്തത്. അവര്‍ തന്നെയാണ് നിന്നെ ഇപ്പോള്‍ തിരിഞ്ഞുകൊത്തുന്നത്‌ ;കലാഭവന്‍ മണിയുടെ മരണം പറശ്ശിനി മുത്തപ്പന്‍ പ്രവചിച്ചിരുന്നു , വീഡിയോ വൈറല്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, February 13, 2018

കലാഭവന്‍ മണിയുടെ മരണം പറശ്ശിനി മുത്തപ്പന്‍ പ്രവചിച്ചു എന്ന് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രചരിക്കുന്നു. കലാഭവന്‍ മണിക്ക് അടുപ്പമുള്ള ആരോ ആണ് മരണത്തിന് കാരണമായത് എന്നാണ് ഇപ്പോഴും കരുതപ്പെടുന്നത്. ഇത് തന്നെയാണ് മുത്തപ്പനും അന്ന് പറഞ്ഞത് നീ പാല് കൊടുത്തവര്‍ തന്നെ നിന്നെ തിരിച്ചുകൊത്തുന്നത് എന്ന്.

മൂര്‍ഖനാണ് നീ പാല് കൊടുത്തത്. നീ ആരെയാണോ വളര്‍ത്തിയെടുത്തത്. അവര്‍ തന്നെയാണ് നിന്നെ ഇപ്പോള്‍ തിരിഞ്ഞുകൊടുത്തത്. കലാഭവന്‍ മണി ഇത് കേട്ട് തലയാട്ടുന്നത് വീഡിയോയില്‍ കാണാം. അവരെക്കൊണ്ട് മാനഹാനിയും വേദനയും നീ അനുഭവിക്കുന്നില്ലേ. ഉണ്ടെന്ന് മണിയുടെ മറുപടി. അതില്‍ വേദനയുണ്ടോ എന്ന ചോദ്യത്തിന് വേദനയില്ല എന്ന് മണി പറയുന്നു.

നിങ്ങളുടെ ഭവനത്തിലേക്ക് മുത്തപ്പന്‍ വരണോ എന്നാണ് മുത്തപ്പന്‍ ദൈവം ചോദിച്ചത്. വരണം എന്ന് മണി മറുപടി പറയുന്നു. കൂടെ മകള്‍ ശ്രീലക്ഷ്മിയുമുണ്ട്. ഭാര്യ വന്നില്ലെന്ന് കലാഭവന്‍ മണി മുത്തപ്പനെ അറിയിക്കുന്നുണ്ട്.

×