Advertisment

കുട്ടികളുടെ വേനലവധിക്കാല കലാശിബിരം'ഭരതം 2019' സമാപിച്ചു

New Update

തിരുവനന്തപുരം: കളത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നടത്തിയ വേനലവധിക്കാല വ്യക്തിത്വവികസന കലാശിബിരം 'ഭരതം 2019' സമാപിച്ചു. ഇരുപത്തിയൊന്നു ദിവസം നീണ്ട ഭരതത്തിന്റെ സമാപനസമ്മേളനം മന്നം നാഷണല്‍ ക്ലബ്ബില്‍ കേരള സംഗീത നാടക അക്കാദമി മുന്‍ വൈസ് ചെയര്‍മാനും നാടകകാരനുമായ ടി. എം. എബ്രഹാം ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

കളം എം.ഡി. കല സാവിത്രി അധ്യക്ഷയായി. കഥാകാാരി ചന്ദ്രമതി മുഖ്യാതിഥിയായി. ബ്രഹ്മനായകം മഹാദേവന്‍, രാജാവാര്യര്‍ എന്നിവര്‍ സംസാരിച്ചു. കളം ഓണററി ചെയര്‍മാന്‍ പ്രശാന്ത് നാരായണന്‍ സ്വാഗതം പറഞ്ഞു.

കുട്ടികളുടെ നാടകകാരന്‍ ശിവദാസ് പൊയില്‍ക്കാവിന്റെ മേല്‍നോട്ടത്തില്‍ കുരുന്നുകള്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'അധികാരി' എന്ന നാടകവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ആര്‍ട്ടിസ്റ്റ് ഭട്ടതിരിയുടെ നേതൃത്വത്തിലുള്ള അംബ്രല്ല കലിഗ്രഫി ശില്‍പ്പശാലയും ജയചന്ദ്രന്‍ കടമ്പനാടിന്റെ നാടന്‍പാട്ടരങ്ങും കളത്തിന്റെ പ്രതിമാസപരിപാടിയായ 'കഥാനേര'വും സമാപനസമ്മേളനത്തിന്റെ ഭാഗമായി. എഴുത്തുകാരന്‍ എം. രാജീവ് കുമാറാണ് കഥാനേരത്തില്‍ അതിഥിയായത്.

Advertisment