Advertisment

കളിയിക്കാവിളയില്‍ എ.എസ്.ഐയെ കൊലപ്പെടുത്തിയ കേസ്... ഏഴ് പേര്‍ കസ്റ്റഡിയില്‍

New Update

തിരുവനന്തപുരം : കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ എ.എസ്.ഐയെ വെടിവച്ച്‌ കൊലപ്പെടുത്തിയ കേസിലെ ഏഴ് പ്രതികളെ പോലീസ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

publive-image

അഞ്ചുപേര്‍ തെന്മലയില്‍ നിന്നും രണ്ടു പേര്‍ തിരുനെല്‍വേലിയില്‍ നിന്നുമാണ് പിടിയിലായത്.കേസിലെ മുഖ്യപ്രതികളായ അബ്ദുള്‍ ഷമീം, തൗഫീക്ക് എന്നിവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

തിരുനെല്‍വേലി സ്വദേശികളായ ഹാജ, അഷറഫ്,ഷേക്ക് പരീത്, നവാസ്, സിദ്ധിഖ് എന്നിവരെയാണ് കൊല്ലം റൂറല്‍ പൊലീസിന്റെയും തമിഴ്നാട് ക്യൂബ്രാഞ്ചിന്റെയും സംയുകത പരിശോധനയില്‍ തെന്‍മലയില്‍ നിന്നും പിടി കൂടിയത്. സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണ് നവാസ്. മറ്റു നാലുപേരും നവാസിന്റെ സംഘത്തില്‍പ്പെട്ടവരാണ്.

ഇന്നലെ വൈകിട്ട് 3.55ന് പാലരുവിക്ക് സമീപം നിസാന്‍ സണ്ണി കാറില്‍ സഞ്ചരിക്കുന്നതിനിടെ കൊല്ലം റൂറല്‍ പൊലീസാണ് ഇവരെ പിടികൂടിയത്. തമിഴ്നാട് പൊലീസും സ്ഥലത്ത് എത്തിയിരുന്നു. .തെങ്കാശി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. രാത്രിവൈകിയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.

കൊല ചെയ്ത ശേഷം അബ്ദുള്‍ ഷമീമും തൗഫീക്കും ഇവരെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ നിരീക്ഷണത്തില്‍ പ്രതികള്‍ പിടിയിലായത്.

kaliyikkavila murder case
Advertisment