Advertisment

തിരുവനന്തപുരം കല്ലമ്പലത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു

New Update

publive-image

Advertisment

തിരുവന്തപുരം: കല്ലമ്പലം തോട്ടയ്ക്കാട് വച്ചുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരണമടഞ്ഞു. കാറും മീൻലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാറിലുണ്ടായിരുന്ന കൊല്ലം ചിറക്കര സ്വദേശികളായ അഞ്ച് പേർ മരണമടഞ്ഞത്. വിഷ്ണു എന്നൊരാളെ മാത്രമാണ് തിരിച്ചറിഞ്ഞത്. അപകടത്തിൽ കാറിന് തീപിടിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മരിച്ചവരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാളുടെ മൃതദേഹം കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മത്സ്യം കയറ്റി വന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

അപകടം നടന്ന ഉടന്‍ തന്നെ പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. രണ്ടുപേര്‍ അപകടം നടന്ന ഉടനെയും മറ്റു മൂന്നുപേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

Advertisment