Advertisment

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സലിം കുമാർ ഐ.എഫ്.എഫ്.കെയിൽ നിന്ന് വിട്ടു നിൽക്കുന്നതെന്ന് കമൽ: കാര്യങ്ങൾ ബോധിപ്പിച്ചിട്ടും സലിം കുമാറിന് മനസിലായിട്ടില്ല: സലിം കുമാറിന്റെ വാദങ്ങൾ തെറ്റാണെന്നും നേരിട്ട് വിളിച്ചു കാര്യങ്ങൾ ബോധിപ്പിച്ചതാനെന്നും കമൽ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സലിം കുമാർ ഐ.എഫ്.എഫ്.കെയിൽ നിന്ന് വിട്ടു നിൽക്കുന്നതെന്ന് കമൽ. കാര്യങ്ങൾ ബോധിപ്പിച്ചിട്ടും സലിം കുമാറിന് മനസിലായിട്ടില്ല. ഷാജി എൻ.കരുണിനെ അവഗണിച്ചിട്ടില്ലെന്നും അദ്ദേഹത്തിനു ഓർമകുറവാകാം എന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രതികരിച്ചു.

ഐ.എഫ്.എഫ്.കെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സലിം കുമാർ ആവർത്തിച്ചത് ഇന്ന് രാവിലെയാണ്. ഇനി പങ്കെടുത്താൽ തന്നെ പിന്തുണച്ചവരോടുള്ള വഞ്ചനയാവും എന്നായിരുന്നു പ്രതികരണം.ചലച്ചിത്ര അക്കാദമിയിലെ ചിലർക്ക് കൊച്ചു കുട്ടികളുടെ മനോഭാവമാണെന്നുന്നും വിമർശിച്ചു.

സലിം കുമാറിന്റെ വാദങ്ങൾ തെറ്റാണെന്നും നേരിട്ട് വിളിച്ചു കാര്യങ്ങൾ ബോധിപ്പിച്ചതാനെന്നും കമൽ പറഞ്ഞു. ഷാജി എൻ.കരുണിനെയും ഒരുക്കലും അകറ്റി നിർത്തിയിട്ടില്ല. പല തവണ വിളിച്ചതാണ്, 6 മെയിൽ അയച്ചു. അദ്ദേഹത്തിനു ഓർമ കുറവാകാം എന്നും കമൽ പറഞ്ഞു

Advertisment