ചെന്നൈ : തമിഴകത്തെ രാഷ്ട്രീയാന്തരീക്ഷം തിളച്ചുമറിയുന്നതിനിടെ കമല്‍ഹാസന്‍ രജനിയെ സന്ദര്‍ശിച്ചു. രജനിയുടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനുശേഷം ഇതാദ്യമായാണ് കമല്‍ രജനിയെ സന്ദര്‍ശിക്കുന്നത്. പോയ്സ് ഗാര്‍ഡനിലെ രജനിയുടെ വീട്ടിലെത്തിയാണ് കമല്‍ സന്ദര്‍ശിച്ചത്.
എന്റെ ശൈലി കമലിന്റേതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. എന്നാല്‍, രണ്ടുപേരുടേതും ഒരൊറ്റ ലക്ഷ്യമാണ്. അത് പാവപ്പെട്ട ജനങ്ങളെ സേവിക്കുക എന്നതാണ്-രജനി പറഞ്ഞു.
പാര്‍ട്ടി പ്രഖ്യാപനച്ചടങ്ങിലേയ്ക്ക് ക്ഷണിക്കാനാണ് കമല്‍ എത്തിയതെന്ന് രജനി മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു. ഇക്കാര്യം കമലും പിന്നീട് സ്ഥിരീകരിച്ചു. ഫെബ്രുവരി ഇരുപത്തിയൊന്നിനാണ് കമല്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്.
രജനിയുടെ രാഷ്ട്രീയ നിറം കാവിയാണെങ്കില്‍ അദ്ദേഹവുമായി യാതൊരുവിധ സഖ്യവുമുണ്ടാക്കില്ലെന്ന് പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് കമല്‍ സ്റ്റൈല്‍ മന്നനെ സന്ദര്‍ശിച്ചത്.
ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും ആം ആദ്മി പാര്‍ട്ടിക്ക് തന്റെ പുതിയ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ താത്പര്യമുണ്ടെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും കമല്‍ പറഞ്ഞിരുന്നു