Advertisment

കമല ഹാരിസിന്റെ പേര് തെറ്റായി ഉച്ചരിച്ച് റിപ്പബ്ലിക്കൻ സെനറ്റർ, അമേരിക്കയിൽ വ്യാപക പ്രതിഷേധം

New Update

വാഷിങ്ടൻ: ഡെമോക്രാറ്റ് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസിന്റെ പേര് തെറ്റായി ഉച്ചരിച്ചതിൽ അമേരിക്കയിൽ വ്യാപക പ്രതിഷേധം.

Advertisment

publive-image

'MyNameIs', 'IstandwithKamala' എന്നീ ഹാഷ്‌ടാഗുകളുമായി കമലയുടെ അനുയായികൾ ഓൺലൈൻ പ്രചാരണം ആരംഭിച്ചു. റിപ്പബ്ലിക്കൻ സെനറ്റർ ഡേവിഡ് പെർഡ്യൂ ആണ് തെരഞ്ഞെടുപ്പ് റാലിക്കിടെ കമലയുടെ പേര് തെറ്റായി ഉച്ചരിച്ചത്.

"KAH''-mah-lah? Kah-MAH''-lah? Kamala-mala-mala? എനിക്കറിയില്ല, എന്തെങ്കിലുമാകട്ടെ – അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞതിങ്ങനെ. ഇതിനെതിരെ ഉടൻതന്നെ കമല അനുയായികൾ തിരിച്ചടിച്ചു.

കമലയുടെ പേരിന്റെ ഉത്ഭവവും അർഥവും വിശദീകരിച്ചുകൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ നിറയുന്നത്. പെർഡ്യൂവിനെ അപലപിച്ച് ജോ  ബൈഡന്റെ  പ്രചാരണ കോർഡിനേറ്റർ അമിത് ജാനി ‘വർഗീയതയെ തകർത്തെറിയുക’ എന്ന പേരിൽ  പ്രചാരണത്തിനും തുടക്കം കുറിച്ചു.

പേര് ഉച്ചരിച്ചതിൽ വന്ന പിശക് മാത്രമാണിതെന്നും മറ്റൊന്നും അർഥമാക്കുന്നില്ലെന്നുമാണ് ജോൺ ബർക്കിന്റെ വക്താവ് നൽകിയ വിശദീകരണം.

kamala haris
Advertisment