Advertisment

അക്ഷരങ്ങൾക്കിടയിൽ മതമൂല്യം തേടുന്നവർ, ദേവിയും ഹാരിസുമല്ലാത്ത കമലയുടെ വ്യക്തിത്വം നോക്കാൻ വീട്ടുപോയ അന്ധന്മാർ

author-image
admin
Updated On
New Update

കമലാ ദേവീ ഹാരിസ്‌ (കമലാ അയ്യർ ഹാരിസ്‌) - പാരമ്പര്യങ്ങളുടെ ചങ്ങല തേടി ദേശസ്നേഹികൾ ഇറങ്ങിയപ്പോൾ പേരിലെ മതത്തിന്റെ വെളിച്ചം തേടി സമുദായിക വാദികളും...

Advertisment

publive-image

കമലാ ഹാരിസിലെ ഹാരിസിന്റെ മതം തേടി പോയി, ഭർത്താവ്‌ ഡൊനൾഡ്‌ ഹാരിസിന്റെ ജമൈക്കയിലെ കുടുംബം മുഴുവൻ അരിച്ച്പെറുക്കിയിട്ടും അവസാനം ഗൂഗിളിൽ സെർച്ച്‌ കൗണ്ട്‌ വർദ്ധിപ്പിച്ച്‌ സങ്കടപെട്ട്‌ പോയ ഒരു വിഭാഗം... ദേവീ പരിവേശം ആവാഹിച്ച് ഗർവ്വാപ്പസിയും മറന്ന്, ‌ നിലവിലെ ഭക്ത ദേശീയതയിലേക്ക്‌ ചങ്ങല വലിച്ചവരും നിരവധി.. സോഷ്യൽ മീഡിയ സെർച്ചുകളും ‌ പോസ്റ്ററുകളും കൊണ്ട്‌ കമലയെ "ഞങ്ങളുടെ ആൾ" ആക്കാനുള്ള ശ്രമങ്ങൾകിടയിൽ മനപൂർവ്വം അവഗണിക്കപ്പെട്ട ഒരു കാര്യമാണു ദി പ്രിന്റിൽ നവംബർ 10നു വന്ന " Kalama Harris’ journey from “Brahmin” to Blackhood is rarest of the rare” ബ്രാഹ്മണ്യത്തിൽ നിന്നും കറുത്തവംശജയിലേക്ക്‌ അപൂർവ്വത്തിൽ അപൂർവ്വമായ യാത്ര" എന്ന ലേഖനം..

https://theprint.in/.../kamala-harris-journey.../540624/...

അതെ, കാര്യം വളരെ ലളിതമാണു. ഒരു സമൂഹത്തിലെ സാമൂഹിക തലം മറ്റൊരു സമൂഹ അംഗീകരിക്കണം എന്നില്ല. ഇവിടുത്ത്‌ ബ്രാഹ്മണനും യൂറോപ്പിലും അമേരിക്കയിലും ഇരുണ്ടവനോ കറുത്തവനോ ആണു... തൊലിയുടെ നിറമല്ല, അടിസ്ഥാന ജന്മവംശം കൂടെയാണു അത്‌ നിർണ്ണയിക്കുന്നത്‌. പക്ഷെ പാരമ്പര്യം കൊണ്ട്‌ ആരായിരുനു കമലാ ഹാരിസ്‌ എന്നതിലും വലിയ പ്രചോദനമാണു ജീവിതം കൊണ്ട്‌ അവരും അമ്മയും സഹോദരി മായയും...

ഒരാളുടെ നേട്ടത്തിൽ ഒരു സമൂഹമോ കുടുംബമോ രാജ്യമോ തന്നെ അഭിമാനം കൊള്ളുമ്പോൾ ആ വ്യക്തിയുടെ വളർച്ചയ്ക്കായ്‌ അവർ പ്രത്യക്ഷമോ പരോക്ഷമൊ ആയി എന്ത്‌ സംഭാവന നൽകി എന്നതും കണക്കാക്കേണ്ടതുണ്ട്‌...

പഠനത്തിനു പോലും കടൽ കടന്ന് പോകുന്നത്‌ ജാതി ഭ്രഷ്ട്‌ കൽപിച്ചിരുന്ന കാലഘട്ടത്തിൽ അച്ചന്റെ കൂടെ കമലയൂടെ അമ്മ ഷ്യാമള ഗോപാലൻ കുടുംബത്തോടോപ്പം കടൽ കടന്ന് പോയി, സ്വന്തം നാട്ടിലെ ഉന്നത കുലജാതയായിരുന്നിട്ടും മനുഷ്യത്വത്തിനും സ്നേഹത്തിനും വിലനൽകി, ജമൈക്കൻ കറുത്ത വംശജൻ ആയ ഡൊനാൾഡ്‌ ജാസ്പർ ഹാരിസിനെ വിപ്ലവകരമായ്‌ (ഇന്ന് കൈകൊട്ടുന്ന സമൂഹം അന്ന് അത്‌ ഇന്ത്യയിൽ ആ വിവാഹം അനുവദിക്കില്ലായിരുന്നു) വിവാഹം കഴിച്ച്‌ പ്രൊട്ടസ്റ്റന്റ്‌ ക്രിസ്ത്യൻ ആയി മാറി. അമേരിക്കയിലേക്ക്‌ താമസം മാറിയ ശേഷം, ഭർത്താവുമായ്‌ പിരിഞ്ഞെങ്കിലും അയാളുടെ പാരമ്പര്യം നിലനിർത്തിക്കൊണ്ട്‌ രണ്ട്‌ പെൺകുട്ടികളുമായ്‌ ചേർന്ന് അവർ, മാർട്ടിൻ ലൂതർ കിംഗ്‌ 1960 ഇൽ അമേരിക്കയിൽ മാറ്റത്തിന്റെ ശബ്ദമായ്‌ മാറിയപ്പോൾ അതിന്റെ കൂടെ കറുത്തവരുടെ അവകാശങ്ങൾക്കായ്‌ പൊരുതി.

ജാതിക്കും വിവേചനങ്ങൾക്കും വർണവെറിക്കും മുന്നിൽ എതിർപ്പിന്റെ ശബ്ദമായ്‌ നിന്ന ഗാന്ധിയൻ ശൈലി പോലെ, സ്വയം ജീവിതത്തിൽ കൊണ്ടു വന്ന മാറ്റങ്ങളിലൂടെ കമലയുടെ അമ്മ നൽകിയ ‌സന്ദേശമാണു ഇന്ത്യൻ സ്ത്രീകൾ പാഠമാക്കേണ്ടത്‌.

പ്രാദേശിക ജാതി കുലീനതകൾക്ക്‌ മറ്റിടങ്ങളിൽ വലിയ പ്രാധാന്യവും പരിഗണനയും ഇല്ല എന്നത്‌ ഗാന്ധിജിയടക്കം അനുഭവിച്ച സംഭവങ്ങളിലൂടെ നാം മനസിലാക്കിയതാണു. മനുഷ്യൻ സമൂഹത്തിനു നൽകുന്ന നന്മകൾക്ക്‌ മാത്രമാണു ചരിത്രത്തിൽ പ്രാധാന്യം ഉള്ളൂ.. കമല ഹാരിസ്‌ ദോശ ഇഷ്ടപ്പെടുന്ന ഇന്ത്യൻ വംശജയായിരുന്നു എന്ന് സ്നേഹത്തോടെ ഓർക്കുകയും ചെയ്യാം. അതോടൊപ്പം അവർ ഒരു പ്രവാസി കുടുംബത്തിൽ വളർന്ന്, വർണ്ണവെറിയുടെ ഈറ്റില്ലവും ലോ‌കത്തിലേ ഏറ്റവും ശക്തവും ആയ രാജ്യത്ത്‌ തൊലിയുടെ നിറങ്ങളുടെ അവഗണനകളോടോ പൊരുതി, സമൂഹത്തിൽ ഇടപെട്ട്‌ ജീവിച്ച്‌ , ആ രാജ്യത്തിന്റെ വൈസ്‌ പ്രസിഡന്റ്‌ ആകുന്ന ആദ്യ വനിതയും ആദ്യ ഏഷ്യൻ - ബ്ലാക്ക്‌- ‌വംശജയും ആയി എന്നത്‌ ഉൾകൊള്ളുക.

മനുഷ്യർ നേട്ടങ്ങൾ കൊയ്യുമ്പോൾ മാത്രം അവരുടെ മതവും ജാതിയും ദേശീയതയും പാരമ്പര്യവും തിരഞ്ഞ്‌ കണ്ടുപിടിച്ച്‌ "നമ്മുടെ ആൾ" ആക്കുന്ന “selective racism” ഒഴിവാക്കുക. ഇനിയും ആചാരഭ്രഷ്ടുകളുടെ മൂല്യച്യുതികളെ തൃണവത്കരിച്ച്‌ ഉയർന്ന് വരാൻ കൂടെയുള്ളവരെ പ്രാപ്തരാക്കാനും അതിനായുള്ള സംഭാവനയിൽ അഭിമാനിക്കാനും ശ്രമിക്കാം. അതാവണം നമ്മുടെ മൂല്യം.

വിജയം നേടിയവനെ അംഗീകരിക്കാൻ സാധാരണക്കാരിൽ അടിച്ചേൽപിക്കുന്ന ഭ്രഷ്ടുകളിൽ വിട്ടുവീഴ്ചകൾക്ക്‌ തയ്യാറാകുന്ന യാതാസ്ഥിതിക നിലപാടുകൾ തകരണം.

https://www.facebook.com/MubarackKambrath1981/posts/3350192858363068

kamalaharis article
Advertisment