Advertisment

പ്രധാനമന്ത്രിയുടെ വിഡിയോ അഭിസംബോധന തന്നെ നിരാശപ്പെടുത്തി...സംസാരിക്കേണ്ടത് ടോര്‍ച്ച്‌​ ലൈറ്റിനെ കുറിച്ചല്ല, സാധാരണക്കാരുടെ ജീവിതത്തെ കുറിച്ചാണെന്ന് കമല്‍ഹാസന്‍

New Update

ചെന്നൈ: കൊറേണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ വിഡിയോ അഭിസംബോധന വളരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത് എന്നാല്‍ അത് തന്നെ നിരാശപ്പെടുത്തിയെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍.

Advertisment

publive-image

ദീപം കത്തിക്കുന്നതിന് പകരം പി.പി.ഇ കിറ്റുകളുടെ കുറവും, പാവപ്പെട്ടവര്‍ക്കായുള്ള ക്ഷേമ പദ്ധതികളും പോലുള്ള പ്രശ്നങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുകയാണ്​ വേണ്ടതെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

ദിയ ജലാവോ ക്യാംപെയിനി​ന്‍റെ ഭാഗമായി വീടുകളിലെ ലൈറ്റുകളെല്ലാം അണച്ച്‌​ ഏപ്രില്‍ അഞ്ചാം തീയതി രാത്രി ഒമ്പത്​ മണിക്ക്​ മെഴുകുതിരികളോ, ടോര്‍ച്ച്‌​ ലൈറ്റുകളോ, മൊബൈല്‍ ഫോണിലെ ഫ്ലാഷ്​ ലൈറ്റുകളോ തെളിയിക്കാന്‍ മോദി പറഞ്ഞിരുന്നു.മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനെ മുന്‍പ്​ പിന്തുണച്ചിരുന്ന കമല്‍ പ്രധാനമന്ത്രിയുടെ അഭിസംബോധനയില്‍ ഒരുപാട്​ പ്രതീക്ഷച്ചിരുന്നുവെന്നും പറഞ്ഞു.

Advertisment