Advertisment

ഇന്ത്യന്‍ 2 ഷൂട്ടിങ്ങ് ലൊക്കേഷനിലെ അപകടം; മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു....... തന്‍റെ വേദനയേക്കാള്‍ അവരുടെ കുടുംബത്തിന്‍റെ വേദന താങ്ങാവുന്നതില്‍ ഏറെയാണെന്ന് നടന്‍ കമല്‍ഹാസന്‍

author-image
ഫിലിം ഡസ്ക്
New Update

ചെന്നൈ: തമിഴ് ചിത്രം ഇന്ത്യന്‍ 2 ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നടന്ന അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്ന് നടന്‍ കമല്‍ഹാസന്‍. ഭയാനകമായ അപകടമാണ് സംഭവിച്ചതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Advertisment

publive-image

മൂന്ന് സഹപ്രവര്‍ത്തകരെയാണ് നഷ്ടമായത്. തന്‍റെ വേദനയേക്കാള്‍ അവരുടെ കുടുംബത്തിന്‍റെ വേദന താങ്ങാവുന്നതില്‍ ഏറെയാണ്.ശങ്കര്‍ സംവിധാനം ചെയ്ത് കമല്‍ഹാസന്‍ നായകനാകുന്ന ഇന്ത്യന്‍ 2 ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നടന്ന അപകടത്തില്‍ മരിച്ചതില്‍ രണ്ട് പേര്‍ സഹസംവിധായകരാണ്. ആകെ മൂന്ന് പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. അവരില്‍ ഒരാളായി അവര്‍ക്കൊപ്പമുണ്ടെന്നും വേദനയില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഹസംവിധായകരായ മധു , കൃഷ്ണ എന്നിവരാണ് മരിച്ചത്. ക്രെയിന്‍ ഉപയോഗിച്ച്‌ നടത്തേണ്ട ഒരു സീനിന്‍റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെ ആണ് അപകടം ഉണ്ടായത്.

ശങ്കറും സഹസംവിധായകരും ഇരുന്ന ടെന്‍റിന് മുകളിലേക്കാണ് ക്രെയിന്‍ വീണത്. സംവിധായകന്‍ ശങ്കറിന്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. പത്ത് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

kamalhassan
Advertisment