Advertisment

ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച്‌ കാനം രാജേന്ദ്രന്‍; ഗവര്‍ണ്ണര്‍ കേന്ദ്ര സര്‍ക്കാരിന്റെ ചട്ടുകമാകരുതെന്നും കാനം

New Update

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിയമസഭ വിളിച്ചു കൂട്ടാനുള്ള നിര്‍ദ്ദേശം തള്ളിയ ഗവര്‍ണ്ണറുടെ നടപടിയെ അതിരൂക്ഷമായി വിമര്‍ശിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ഗവര്‍ണറുടെ നടപടിയെ കാനം അപലപിച്ചു.ഗവര്‍ണ്ണര്‍ കേന്ദ്ര സര്‍ക്കാരിന്റെ ചട്ടുകമാകരുതെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

കേരള ചരിത്രത്തില്‍ ആദ്യമായാണ് പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചുകൊണ്ട് ഗവര്‍ണര്‍ തീരുമാനമെടുക്കുന്നത്. അനുമതി നിഷേധിച്ചതോടെ സര്‍ക്കാരിനു മുന്നിലെ വഴികള്‍ അടഞ്ഞു. ഗവര്‍ണറുടെ അനുമതിയില്ലാതെ സഭാ സമ്മേളനം ചേരാനാകില്ല. ഗവര്‍ണ്ണര്‍ കേന്ദ്ര സര്‍ക്കാരിന്റെ ചട്ടുകമാകരുതെന്ന് കാനം

Advertisment