Advertisment

മുപ്പത് കിലോ സ്വര്‍ണം പിടിച്ച കേസില്‍ സ്വര്‍ണം ആരയച്ചു എന്ന് ആറുമാസമായിട്ടും ഒരു തുമ്പുമില്ല. കോണ്‍സുലേറ്റിന്റെ ഡിപ്ലൊമാറ്റിക് ബാഗേജിലാണ് വന്നത്. അവരെയാരേയും ചോദ്യം ചെയ്തിട്ടില്ലല്ലോ? അന്വേഷണത്തില്‍ രാഷ്ട്രീയമില്ല എന്ന് പറയണമെങ്കില്‍ കണ്ണ് പൊട്ടിയിരിക്കണം, എന്‍ഐഎയ്ക്ക് എതിരെ കാനം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വരുന്ന മെയ് മാസം വരെ കേസില്‍ പുകമുറ സൃഷ്ടിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം തുറന്നടിച്ചു.

Advertisment

publive-image

മുപ്പത് കിലോ സ്വര്‍ണം പിടിച്ച കേസില്‍ സ്വര്‍ണം ആരയച്ചു എന്ന് ആറുമാസമായിട്ടും ഒരു തുമ്പുമില്ല. കോണ്‍സുലേറ്റിന്റെ ഡിപ്ലൊമാറ്റിക് ബാഗേജിലാണ് വന്നത്. അവരെയാരേയും ചോദ്യം ചെയ്തിട്ടില്ലല്ലോ? അങ്ങേയറ്റത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒന്നും അന്വേഷിക്കാതെ ഇവിടെയൊരു പുകമറ സൃഷ്ടിച്ചുകൊണ്ട് സര്‍ക്കാരിന് എതിരെ അന്വേഷണം തിരിച്ചുവിടാനുള്ള ശ്രമമാണ് ദേശീയ ഏജന്‍സികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് നിശ്ചയമായും ബിജെപിയുടെ രാഷ്ട്രീയ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണം അയച്ച ഭാഗത്ത് നിന്നുള്ളവരെ ചോദ്യം ചെയ്യാന്‍ പറ്റിയിട്ടില്ല. പോയ ഫ്‌ലൈറ്റ് ചാര്‍ജ് നഷ്ടപ്പെട്ടതേയുള്ളു, ഒന്നും നടന്നിട്ടില്ല. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടില്ല. കേന്ദ്ര വിദേശകാര്യ വകുപ്പും ആഭ്യന്തരവകുപ്പും തീരുമാനിച്ചാല്‍ ഉദ്യോഗസ്ഥരെ അനുവാദം വാങ്ങിത്തന്നെ ചോദ്യം ചെയ്യാം. അതിനുള്ള അനുവാദം പോലും എന്‍ഐഎയ്ക്ക് കൊടുത്തിട്ടില്ല. ഇതുപോലെയുള്ള നിരവധി കാര്യങ്ങള്‍ കാണുന്ന ഒരാള്‍ ഇതില്‍ യാതൊരു രാഷ്ട്രീയവുമില്ല എന്ന് പറയുന്നെങ്കില്‍ അയാളുടെ കണ്ണ് പൊട്ടിയിരിക്കണം.- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ പെട്ടകാര്യമല്ല കസ്റ്റംസ്. അത് കേന്ദ്ര ഏജന്‍സിയാണ്. ഒരു മുഖ്യമന്ത്രി അന്വേഷണം ആവശ്യപ്പെട്ടതുകൊണ്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് കൊള്ളരുതായ്മ കാണിക്കാമെന്ന് അര്‍ത്ഥമില്ല. ഇത് മെയ് മാസം വരെ പോകും, യാതൊരു സംശയവുമില്ല.- അദ്ദേഹം പറഞ്ഞു.

kanam rajendran
Advertisment