Advertisment

പരിസ്ഥിതി ആഘാത വിലയിരുത്തല്‍ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കാനം രാജേന്ദ്രന്‍ കത്തയച്ചു

New Update

തിരുവനന്തപുരം : പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (ഇ.ഐ.എ) 2020 കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കാനം രാജേന്ദ്രന്‍ കേന്ദ്രത്തിന് കത്തയച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ക്കുമാണ് കാനം കത്തയച്ചത്. കോര്‍പറേറ്റുകളെ സഹായിക്കുന്ന നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് കാനം ആവശ്യപ്പെടുന്നു.

Advertisment

publive-image

പരിസ്ഥിതി ആഘാത വിലയിരുത്തല്‍ എന്ന നിലവിലെ കരട് പരിസ്ഥിതി ചട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കും. പരിസ്ഥിതി സംരക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമോ എന്ന പരിശോധന കൂടാതെ നിക്ഷേപം നടത്താന്‍ സാധിക്കുന്നതാണ് പുതിയ വിജ്ഞാപനം. ഭാവിയില്‍ ഇത് രാജ്യത്തിന് ഗുണകരമാവില്ല. പുതിയ വിജ്ഞാപനത്തില്‍ കൂടുതല്‍ പിഴവുകളുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കരട് വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാനുള്ള അവസാന ദിവസം ഇന്ന്. വിജ്ഞാപനത്തിനെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ വരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഇതുവരെ നാലര ലക്ഷത്തിലധികം കത്തുകളാണ് പരിസ്ഥിതി മന്ത്രാലയത്തിന് കിട്ടിയത്.

ഇന്ന് വൈകുന്നേരം വരെ കിട്ടുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിശോധിച്ചാകും അന്തിമവിജ്ഞാപനം ഇറക്കുക. മാര്‍ച്ച്‌ 23-നാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള നിര്‍ദ്ദേശങ്ങളിലെ ഭേദഗതിക്കായുള്ള കരട് വിജ്ഞാപനം തയ്യാറാക്കിയത്. ഏപ്രില്‍ 11-നാണ് കരട് വിജ്ഞാപനം പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചത്.

kanamleter6
Advertisment