Advertisment

കനകം മൂലം , കാമിനി മൂലം ............?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ജനം സ്തബ്ധരാണ് .അരങ്ങേറുന്ന നാടകങ്ങളിൽ അന്ധാളിച്ചുനിൽക്കുകയാണ്. ദൃശ്യമാധ്യമങ്ങൾ ഉറക്ക മൊഴിഞ്ഞു ക്യാമറയുമായി പാഞ്ഞുനടക്കുന്നു. ഒരു കൂട്ടർ സർക്കാരിനനുകൂലമായും മറ്റൊരുത്തർ സർക്കാരിനെതിരെയും ബ്രെക്കിംഗ് ന്യൂസുകളും ഫ്‌ളാഷുകളും ഇടിവിട്ടിടവിട്ടു പടച്ചുവിടുകയാണ്.

Advertisment

വ്യക്തമായും ഇവർക്കെല്ലാം ലക്ഷ്യങ്ങളുണ്ട്.ഉറപ്പായുമുണ്ട്. യഥാർത്ഥ സത്യം പുറത്തുകൊണ്ടുവരുകയല്ല ഇവരുടെ ലക്ഷ്യമെന്ന് ബലമായി സംശയിക്കുന്നു. വ്യക്തിഹത്യകളും ഊഹാപോഹങ്ങളും ഇല്ലാക്കഥകളും അനവരതം പ്രവഹിക്കുകയാണ്.

publive-image

തെരഞ്ഞെടുക്കപ്പടുന്ന ജനപ്രതിനിധികളും ചില ഉന്നതഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു അവിശുദ്ധകൂട്ടുകെട്ട് കാലാകാലങ്ങളായി ഇവിടെ നിലനിൽക്കുന്നു എന്നതും അഴിമതിയാണ് അതിലൂടെ അവർ ലക്ഷ്യമിടുന്ന തെന്നും നാട്ടിൽ പരസ്യമായ രഹസ്യമാണ്. എന്നാൽ ഇഎംഎസ് ,അച്യുതമേനോൻ, എകെ ആന്റണി, P.K.V, നായനാർ, അച്യുതാനന്ദൻ തുടങ്ങിയവരുടെ ഭരണകാലത്ത് ഈ Nexus പത്തിമടക്കിയിരുന്നു എന്നതും ചിന്തനീയമാണ്.അന്നൊക്കെ ഭരണസിരാകേന്ദ്രങ്ങളിൽ ശക്തമായ വിജിലൻസ് സംവിധാനം വഴി ഇത്തരക്കാരെ നിരീക്ഷി ച്ചിരുന്നു എന്നും പറയപ്പെടുന്നു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നവകാശപ്പെടുന്ന നമ്മുടെ ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ പോരായ്മ എന്തെന്നാൽ ജനങ്ങൾക്ക് വോട്ടുചെയ്യുക എന്നതല്ലാതെ ജനപ്രതിനിധികളെ ഉപദേശി ക്കാനോ, നിയന്ത്രിക്കാനോ ഉള്ള സംവിധാനം ഇല്ല എന്നതാണ്.തെരഞ്ഞെടുത്തുവിട്ടാൽ പിന്നെ അടുത്ത 5 വർഷം ജനം വെറും കാഴ്ചക്കാരാണ്. നിയമങ്ങൾ പാസ്സാക്കുന്നതിലോ, തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലോ ജനങ്ങൾക്ക് ഒരു റോളുമില്ല.

സങ്കീർണ്ണമായ വിഷയങ്ങളിൽ സർക്കാർ സർവകക്ഷിയോഗം വിളിക്കുന്നതും പോരായ്മതന്നെയാണ്. കക്ഷി രാഷ്ട്രീയമില്ലാത്തവരും വോട്ടു ചെയ്യാത്തവരും 50% ത്തിലധികമാണ്. സങ്കീർണ്ണ വിഷയങ്ങളിൽ ജനഹി തമാണ്‌ അറിയേണ്ടത്. അതിനു ജനഹിതപരിശോധന തന്നെ നടത്തപ്പെടണം. ജയിച്ചുകഴിഞ്ഞാൽ എല്ലാം മറക്കുന്ന രാഷ്ട്രീയക്കാർ ഇതിനൊന്നും ചെവികൊടുക്കാറില്ല.

അഴിമതിയും ,കെടുകാര്യസ്ഥതയുമായി ബന്ധപ്പെട്ട് , തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളിലുള്ള വിശ്വാസം ജനങ്ങൾക്കു നഷ്ടപ്പെട്ടാൽ അവരെ ആ പദവിയിൽ നിന്ന് നീക്കം ചെയ്യാനോ, പുറത്താക്കാനോ സ്വാതന്ത്ര്യം നൽകുന്ന Right To Recall (RTR) ബില്ലിനുവേണ്ടിയുള്ള മുറവിളി സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽക്കേ തുടങ്ങിയതാണ്.

നമ്മുടെ ഭരണഘടനയുടെ നിർമ്മാണസമയത്ത് ഭരണഘടനാ അസംബ്ലിയിൽ നടന്ന ചർച്ചകളിൽ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന ജനങ്ങൾക്ക്, അവർ തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രവർത്തനം ശരിയല്ലെന്നുതോന്നിയാൽ മടക്കിവിളിക്കാനും (RTR) അധികാരം നൽകണമെന്ന നിയമഭേദഗതി നിർദ്ദേശം ഭരഘടനാശില്പിയായിരുന്ന ഡോ .B.R അംബേദ്ക്കറുടെ എതിർപ്പുമൂലം നിയമമാകാതെ പോകുകയായിരുന്നു.

1973 ൽ ജയപ്രകാശ് നാരായണനാണ് ഈ ബില്ലിനുവേണ്ടി ശക്തിയുക്തം വാദിച്ചത്. അമേരിക്കയിലെ ലോസ് ഏഞ്ചൽസിലും ,മിഷിഗണിലും .ഒറിഗണിലും ഈ നിയമം നടപ്പിലായിരുന്നു.

തുടർന്ന് ഈ നിയമത്തിൻ്റെ അനിവാര്യതയെപ്പറ്റി രാജ്യമൊട്ടാകെ പല വേദികളിൽ ചർച്ചകൾ നടക്കുകയും 1974 ൽ സിപിഐ അംഗമായിരുന്ന സഖാവ് C.K ചന്ദ്രപ്പൻ , ജനപ്രതിനിധികളെ മടക്കിവിളിക്കാനുള്ള ( Right To Recall ) ഭരണഘനാഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുകയും അടൽ ബിഹാരി ബാജ്പേയ് ഉൾപ്പെടെയുള്ളവർ അതിനെ പിന്തുണയ്ക്കുകയും ചെയ്തതാണ്. അന്ന് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തി ലുള്ള ഭരണകക്ഷിയായ കോൺഗ്രസ് ബില്ലിനെ എതിർത്തതുമൂലം അത് പാസ്സാകുകയുണ്ടായില്ല.

2008 ൽ സോമനാഥ് ചാറ്റർജി Right To Recall ബില്ലിന്റെ ആവശ്യകതയെപ്പറ്റി ലോക്‌സഭയിൽ വിശദമായി പ്രദിപാദിച്ചിരുന്നു. അതിനുശേഷം 2016 ൽ വരുൺ ഗാന്ധി ഇതൊരു സ്വകാര്യ ബില്ലായി ലോക്‌സഭയിൽ അവതരിപ്പിച്ചെങ്കിലും അതും തള്ളിപ്പോകുയായിരുന്നു.

എന്നാൽ പല സംസ്ഥാനങ്ങളും ഈ നിയമം ഇപ്പോൾ പഞ്ചായത്ത് , മുൻസിപ്പാലിറ്റി തലങ്ങളിൽ നടപ്പാക്കിയി ട്ടുണ്ട് എന്നത് വളരെ ശ്രദ്ധേയമാണ്. മധ്യപ്രദേശ്,ഛത്തീസ് ഗഡ്‌ , രാജസ്ഥാൻ, ജാർഖണ്ഡ്,ബിഹാർ എന്നിവയാണ് ആ സംസ്ഥാനങ്ങൾ. ഈ വിഷയത്തിൽ ജനങ്ങളിൽ വലിയ ബോധവൽക്കരണപരിപാടികൾ നിരവധി സാമൂഹ്യസംഘടനകൾ അവിടെ നടത്തിവരുകയാണ്.

അമേരിക്കയിലും കാനഡയിലും ഈ നിയമം പല തലങ്ങളിലും ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്.

തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ ഒരു നിശ്ചിത കാലയളവ് വരെ നിരീക്ഷിച്ചശേഷം തൃപതികരമല്ലെന്ന് തോന്നിയാൽ അവരെ നീക്കം ചെയ്യാൻ ജനങ്ങൾക്ക് അധികാരം നൽകുകവഴി അത് ജനാധിപത്യത്തിന് കൂടുതൽ കരുത്തേകുമെന്ന് നമ്മുടെ സുപ്രീം കോടതിയും നിഷ്ക്കർഷിച്ചിട്ടുണ്ട്.

ജനന്മയും ക്ഷേമവും ലക്ഷ്യമാക്കി നിക്ഷ് പക്ഷവും സത്യസന്ധവുമായും പ്രവർത്തിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്യുന്നവർ അതെല്ലാം പൂർണ്ണമായും ലംഘിക്കുമ്പോൾ അത്തരക്കാരെ അയോഗ്യരാക്കി മടക്കിവി ളിക്കാനുള്ള അധികാരം ജാനാധിപത്യത്തിന്റെ യജമാനൻമാരായ പൊതുജനങ്ങൾക്കുണ്ടാകേണ്ടത് നമ്മുടെ ജനാധിപത്യസംവിധാനത്തെ കൂടുതൽ ഉന്നതതലങ്ങളിലേക്കെത്തിക്കും എന്നതിൽ തർക്കമില്ല. ഒപ്പം അഴിമതിയും സ്വജനപക്ഷപാതവും തടയാൻ അതൊരു നല്ല തുടക്കവുമാകും.

Advertisment