Advertisment

യൂണിവേഴ്‌സിറ്റി കോളേജില്‍ ആരംഭിച്ച സംഘടന പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ച് എ.ഐ.എസ്.എഫ് ; കോളേജ് തുറന്ന ഇന്ന് തന്നെ യൂണിറ്റ് സമ്മേളനം നടക്കും, കനയ്യകുമാറിനെ എത്തിച്ച്  സംഘടന പ്രവര്‍ത്തനം ശക്തമാക്കും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജില്‍ ആരംഭിച്ച സംഘടന പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ച് എ.ഐ.എസ്.എഫ്. അതിന്റെ ഭാഗമായി കോളേജ് തുറന്ന ഇന്ന് തന്നെ യൂണിറ്റ് സമ്മേളനം നടക്കും.

Advertisment

യൂണിറ്റ് സമ്മേളനത്തിന്റെ തുടര്‍ച്ചയായി ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷനും സി.പി.ഐ ദേശീയ നിര്‍വാഹക സമിതി അംഗമായ കനയ്യകുമാറിനെ കോളേജില്‍ എത്തിച്ച് സംഘടനയെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂടുതല്‍ ശ്ര്‌ദ്ധേയമാക്കാനാണ് എ.ഐ.എസ്.എഫ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

publive-image

ആഗസ്ത് രണ്ടിന് നടക്കുന്ന എ.ഐ.എസ്.എഫ് സംസ്ഥാന കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ കനയ്യകുമാര്‍ കേരളത്തിലെത്തും. അപ്പോല്‍ കനയ്യകുമാറിനെ കോളേജില്‍ എത്തിക്കാനാണ് ആലോചന. ഇക്കാര്യം കനയ്യകുമാറിനോടും കേരളത്തിലെ നേതാക്കള്‍ സംസാരിച്ചിട്ടുണ്ട്. ഇതിനോട് കനയ്യകുമാര്‍ അനുകൂലമായി പ്രതികരിച്ചെന്നാണ് വിവരം.

നിലവിലെ അനുകൂല സാഹചര്യം ഉപയോഗിച്ച് തിരുവനന്തപുരത്തെ എസ്.എഫ്.ഐ സ്വാധീന കോളേജുകളിലെല്ലാം സംഘടന രൂപീകരിക്കാനാണ് എ.ഐ.എസ്.എഫ് തീരുമാനം. ഇതിന്റെ ഭാഗമായി സംസ്‌കൃത കോളേജ്, ആര്‍ട്‌സ് കോളേജ്, എന്നിവിടങ്ങളിലും യൂണിറ്റ് രൂപീകരിക്കാനാണ് എ.ഐ.എസ്.എഫ് ശ്രമം.

Advertisment