Advertisment

ക്രൗഡ് ഫണ്ടിങ്ങ്: രണ്ട് ദിവസം കൊണ്ട് കനയ്യ കുമാര്‍ സമാഹരിച്ചത് 25 ലക്ഷം

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

പാറ്റ്ന: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുൻ ജെഎൻയു വിദ്യാർഥി നേതാവ് കനയ്യ കുമാര്‍ ക്രൗഡ് ഫണ്ടിങ് ക്യാമ്പയിനിലൂടെ രണ്ട് ദിവസം കൊണ്ട് സമാഹരിച്ചത് 25 ലക്ഷം രൂപ. സിപിഐ നേതാവ് സത്യനാരായണൻ സിം​ഗാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു രൂപ വീതം സംഭാവന നല്‍കണമെന്ന് കനയ്യ കുമാര്‍ കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു.

70 ലക്ഷംരൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ബിഹാറിലെ ബഗുസരായ് മണ്ഡലത്തില്‍ നിന്നാണ് സിപിഐ ടിക്കറ്റില്‍ കനയ്യ മത്സരിക്കുന്നത്. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്ങിനെയാണ് കനയ്യ ബഗുസരായിയില്‍ നേരിടുന്നത്. തന്‍വീര്‍ ഹസനാണ് മണ്ഡലത്തിലെ ആര്‍ജെഡി സ്ഥാനാര്‍ഥി.

Advertisment