Advertisment

കാ‍ഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ വിമലാ ജോസഫോ ഷക്കീല നസീറോ പ്രസിഡന്‍റായേക്കും. ആദ്യ ടേമില്‍ വിമലയ്ക്ക് സാധ്യത !

New Update

publive-image

Advertisment

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തിനായി കേരള കോണ്‍ഗ്രസും സിപിഎമ്മും രംഗത്ത്. ആദ്യം അവസരം കേരള കോണ്‍ഗ്രസിനു വേണമെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. അങ്ങനെ വന്നാല്‍ മുതിര്‍ന്ന അംഗം വിമലാ  ജോസഫിനെ പരിഗണിച്ചേക്കും. മുന്‍ ബ്ലോക്ക് വൈസ് പ്രസിഡന്‍റും ഗ്രാമ ബ്ലോക്ക് പഞ്ചായത്ത്  അംഗവുമായിരുന്നു വിമല.

സിപിഎമ്മിനാണ് ആദ്യ അവസരമെങ്കില്‍ കാഞ്ഞിരപ്പള്ളി മുന്‍ ഗ്രാമ, പഞ്ചായത്ത്  പ്രസിഡന്‍റ് ഷക്കീലാ നസീറിനെ പരിഗണിച്ചേക്കും. ഷക്കീല പ്രസിഡന്‍റായാല്‍ കേരള കോണ്‍ഗ്രസ് പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്‍റും മുതിര്‍ന്ന അംഗവുമായ അഡ്വ. സാജന്‍ കുന്നത്ത് വൈസ് പ്രസിഡന്‍റാകും. സാജനും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ മുന്‍പ് അംഗമായിരുന്നു.

15 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ സിപിഎമ്മിന് 5 -ഉം സിപിഐയ്ക്ക് 2 -ഉം കേരള കോണ്‍ഗ്രസ് എമ്മിന് 4-ഉം അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് 3 അംഗങ്ങള്‍ ഉണ്ട്. ഒരു ഇടത് സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്. 15 -ല്‍ 12 -ഉം ഇടതുപക്ഷം നേടിയത് കേരള  കോണ്‍ഗ്രസിന്‍റെ പിന്‍ബലത്തിലായിരുന്നു. മുന്‍കാലങ്ങളില്‍ ഭൂരിപക്ഷവും യുഡിഎഫിനായിരുന്നു ബ്ലോക്ക് പഞ്ചായത്ത് ഭരണം.

 

kottayam news
Advertisment