Advertisment

ചൈനയുടെ കയ്യിലെ കളിപ്പാട്ടം; എന്നെങ്കിലും ഒരിക്കൽ ഇവിടെ നിന്നുപോകുകയാണെങ്കിൽ അന്ന് നിന്നെയും കൊണ്ടേ പോകൂ; ട്വിറ്ററിനും ഇന്ത്യയിൽ വിലക്കേർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കങ്കണ

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: ട്വിറ്ററിനും ഇന്ത്യയിൽ വിലക്കേർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി നടി കങ്കണ റണൗട്ട്. ചൈനയുടെ കയ്യിലെ കളിപ്പാട്ടമാണ് ട്വിറ്ററെന്നും കങ്കണ ട്വീറ്റ് ചെയ്തു.

Advertisment

publive-image

‘അക്കൗണ്ട് പൂട്ടുമെന്ന് ട്വിറ്റർ നിരന്തരം ഭീഷണിപ്പെടുത്തുന്നു. എന്നെങ്കിലും ഒരിക്കൽ ഇവിടെ നിന്നുപോകുകയാണെങ്കിൽ അന്ന് നിന്നെയും കൊണ്ടേ പോകൂ. ചൈനീസ് ടിക് ടോക് ബാൻ ചെയ്ത പോലെ നിന്നെയും വിലക്കും.’–ട്വിറ്റര്‍ സിഇഓ ജാക്ക് ഡോര്‍സിയെ ടാഗ് ചെയ്ത് കങ്കണ ട്വീറ്റ് ചെയ്തു.

കർഷക സമരവുമായ ബന്ധപ്പെട്ട ചില ട്വീറ്റുകൾ കങ്കണയുടെ പേജിൽ നിന്ന് ട്വിറ്റർ നീക്കം ചെയ്തിരുന്നു. വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട ട്വിറ്ററിന്റെ മാർഗനിർദേശങ്ങൾ ലംഘിച്ചെന്നു കാട്ടിയാണ് നടപടിയെന്നായിരുന്നു ട്വിറ്ററിന്റെ വിശദീകരണം.

 

kankana ranavath
Advertisment