Advertisment

‘ഉയരങ്ങളിലെത്തുമ്പോൾ താഴെ നിന്നു സന്തോഷിക്കുമെന്ന് പറഞ്ഞ അവർ അഞ്ചു പേരും ആദ്യമേ മുകളിലേക്കു പോയി...’ ; നെഞ്ചുരുകി നടന്‍ കണ്ണന്‍നായര്‍ പറയുന്നു ; കണ്ണന്റെ പിറന്നാളിന് ആര്‍ച്ചയും ഭദ്രയും അഭിനവും ചേര്‍ന്ന് നല്‍കിയ ഫലകത്തിലെ വരികള്‍ ഇങ്ങനെയും..

New Update

തിരുവനന്തപുരം : ‘സ്വപ്നം കണ്ടതുപോലെ ഒരു ദിവസം തീർച്ചയായും ഉയരങ്ങളിലെത്തും. അവിടെയെത്തുമ്പോൾ താഴേക്കു നോക്കുക, പുഞ്ചിരിക്കുന്ന ഞങ്ങളുടെ മുഖങ്ങൾ കാണാം’–  നടൻ കണ്ണൻ നായരുടെ പിറന്നാളിനു ശ്രീഭദ്രയും ആർച്ചയും അഭിനവും ചേർന്നു സമ്മാനിച്ച ഫലകത്തിലെ വരികളിങ്ങനെ.

Advertisment

publive-image

നേപ്പാളിൽ മരിച്ച പ്രവീണിന്റെ മാതൃസഹോദരന്റെ മകനാണു കണ്ണൻ. ഇതുവരെ കിട്ടിയ സമ്മാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതായി കണ്ണൻ നെഞ്ചോടു ചേർക്കുന്നതും ഈ ഫലകം തന്നെ. ‘ഉയരങ്ങളിലെത്തുമ്പോൾ താഴെനിന്നു സന്തോഷിക്കുമെന്ന് പറഞ്ഞ അവർ അഞ്ചു പേരും ആദ്യമേ മുകളിലേക്കു പോയി...’–കണ്ണന്റെ വാക്കുകൾ മുറിഞ്ഞു.

2018 ഫെബ്രുവരിയിൽ ദുബായിൽ 10 ദിവസത്തെ പരിപാടിക്ക് എത്തിയതായിരുന്നു കണ്ണൻ. ആ സമയത്തു പ്രവീണും കുടുംബവും ദുബായിലായിരുന്നു താമസം. അവിടെ പിറന്നാൾ ദിവസം ആഘോഷം സംഘടിപ്പിച്ചു. ചലച്ചിത്ര രംഗത്ത് കണ്ണന്റെ ഉയർച്ചയിൽ ഏറ്റവുമധികം സന്തോഷിച്ചിരുന്ന കുടുംബമായിരുന്നു പ്രവീണിന്റേത്.

Advertisment