Advertisment

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നഴ്‌സിനെ നീഡില്‍ ഹോള്‍ഡര്‍ കൊണ്ട്‌ അടിച്ച ഡോക്ടറെ പിരിച്ചുവിട്ടു

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

കണ്ണൂര്‍: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നഴ്‌സിനെ നീഡില്‍ ഹോള്‍ഡര്‍കൊണ്ട്‌ അടിച്ച പരാതിയില്‍ ഡോക്ടറെ സര്‍വീസില്‍നിന്നു സര്‍ക്കാര്‍ പിരിച്ചു വിട്ടു.

Advertisment

publive-image

സ്റ്റാഫ് നഴ്‌സ് റോസമ്മ മണിയുടെ പരാതിയില്‍ ജനറല്‍ സര്‍ജറി വിഭാഗം വകുപ്പുമേധാവിയും പ്രൊഫസറുമായ ഡോ. കുഞ്ഞന്പുവിനെയാണ് പിരിച്ചുവിട്ടത്.

ശസ്ത്രക്രിയയില്‍ സഹായിയായിരുന്ന റോസമ്മയെ ജൂണ്‍ 11-ന് ഡോ. കുഞ്ഞന്പു ശകാരിക്കുകയും നീഡില്‍ ഹോള്‍ഡര്‍കൊണ്ട്‌ അടിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ നഴ്‌സിന്‍റെ കൈക്ക് പരിക്കേറ്റു. കോളേജ് പ്രിന്‍സിപ്പലിന് ലഭിച്ച പരാതിയെത്തുടര്‍ന്ന് അന്വേഷണത്തിന് പ്രത്യേക സമിതി രൂപവത്കരിച്ചു. സമിതിയുടെ ശുപാര്‍ശപ്രകാരം ഡോ. കുഞ്ഞന്പുവിനെ സസ്പെന്‍ഡ് ചെയ്തു.

ഡോക്ടര്‍ക്ക് സഹപ്രവര്‍ത്തകരോട് പരുഷമായി പെരുമാറുന്ന പ്രവണതയുണ്ടെന്നും നഴ്‌സിനെ അടിച്ചെന്നും സമിതി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്ടറുടെ വീഴ്ച ബോധ്യപ്പെട്ടതിനാലും മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായമായ 62-നുമുകളില്‍ വയസ്സുള്ളതിനാലും അദ്ദേഹത്തെ സര്‍വീസില്‍നിന്ന് നീക്കംചെയ്യുകയാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

Advertisment