Advertisment

കണ്ണൂരില്‍ കരാറുകാരന്‍ ആത്മഹത്യ;  പ്രതികളായ കോണ്‍ഗ്രസ്സ് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

കണ്ണൂരില്‍ കരാറുകാരന്‍ ആത്മഹത്യ ചെയ്ത കേസില്‍ കെ കരുണാകരന്‍ ട്രസ്റ്റ് വഞ്ചന കേസില്‍ റിമാന്‍റില്‍ കഴിയുന്ന പ്രതികളെ  അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

Advertisment

publive-image

 

കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ എത്തിയാണ് അന്വേഷണ സംഘം ഇവരെ  അറസ്റ്റ് ചെയ്തത്. അതെ സമയം മറ്റൊരു പ്രതിയായ മുന്‍ കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്‍റ് കെ കെ സുരേഷ് കുമാര്‍ ഒളിവിലാണ്.

മുന്‍ കെ പി സി സി നിര്‍വാഹക സമിതി അംഗം കെ കുഞ്ഞികൃഷ്ണന്‍ നായര്‍,മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് റോഷി ജോസ്, ലീഗ് നേതാവ് ടി വി അബ്ദുല്‍ സലീം എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

കരാറുകാരന്‍ ജോസഫിന്‍റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ചെറുപുഴ എസ് ഐ മഹേഷ് കെ നായര്‍ കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ എത്തിയാണ് വഞ്ചന കേസില്‍ റിമാന്‍ഡില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Advertisment