Advertisment

റോഡിന് സമീപം മതിലിൽ ഇടിച്ച നിലയിൽ ബൈക്ക്; റോഡരികില്‍ രണ്ട് യുവാക്കളുടെ മൃതദേഹവും; കണ്ണൂരില്‍ അപകടത്തില്‍ മരിച്ചത് കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവ സൈനികനും സുഹൃത്തും

New Update

കണ്ണൂർ: കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന സൈനികനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു. മാവിലായി സ്വദേശികളായ സൈനികൻ വൈശാഖ് (25), അഭിഷേക് ബാബു (21), എന്നിവരാണ് മരിച്ചത്.

publive-image

താഴെ കായലോട് ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. പറമ്പായി റോഡിന് സമീപം മതിലിൽ ഇടിച്ച നിലയിൽ ബൈക്ക് കണ്ടെത്തുകയായിരുന്നു. നാട്ടുകാരാണ് മൃതദേഹം റോഡരികിൽ കണ്ടെത്തിയത്.

accident death bike accident kannur accident death
Advertisment