Advertisment

ബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി: പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മന്ത്രവാദി അറസ്റ്റില്‍: സംഭവം കണ്ണൂരിൽ

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

കണ്ണൂര്‍: ബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മന്ത്രവാദി അറസ്റ്റില്‍. ബദരിയ നഗറില്‍ താമസിക്കുന്ന 50 വയസ്സുകാരനായ ഇബ്രാഹിം ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ മാതൃസഹോദരിയുടെ കാല്‍ വേദനയും പെണ്‍കുട്ടിയില്‍ കയറിയ ബാധയും ഒഴിപ്പിക്കാമെന്ന‌് പറഞ്ഞാണ‌് ഇയാള്‍ വീട്ടിലെത്തിയത‌്. കഴിഞ്ഞ ബുധനാഴ‌്ചയാണ് സംഭവം.

Advertisment

publive-image

വീടിന്റെ മുകള്‍ നിലയിലുള്ള മുറിയില്‍ പെണ്‍കുട്ടിയെയും സ്ത്രീയെയും കയറ്റി വാതിലടച്ച ഇബ്രാഹിം വെള്ളം തളിച്ച‌് ഇരുവരെയും ബോധംകെടുത്തി. മയക്കത്തിലായ പെണ്‍കുട്ടിക്ക‌് ലഹരിപാനീയം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ബോധം തെളിയുകയും പെണ്‍കുട്ടി കുതറിയോടി വീട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. വീട്ടുകാര്‍ ഇബ്രാഹിമിനെ മുറിയില്‍ അടച്ചുപൂട്ടി പൊലീസിനെ വിവരമറിയിച്ചു.

ഇബ്രാഹിമിനെ തളിപ്പറമ്ബ‌് കോടതി റിമാന്‍ഡ‌് ചെയ‌്തു. അതേസമയം പരാതി നല്‍കാന്‍ സ‌്റ്റേഷനിലെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കളെ പ്രതിയുടെ മുന്നിലിട്ട‌് ക്രൂരമായി മര്‍ദിച്ചതായും പരാതിയുണ്ട്. സിഐയും മറ്റൊരു പൊലീസുകാരനും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും നടപടിയെടുക്കണമെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കി.

Advertisment