Advertisment

കണ്ണൂരില്‍ മാരകായുധങ്ങളുമായി എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ അറസ്റ്റില്‍ .. വാഹന പരിശോധനയ്ക്കിടെയാണ് അറസ്റ്റ്

New Update

കണ്ണൂര്‍: മാരകായുധങ്ങളുമായി എസ്.ഡി.പി.ഐ. പ്രവര്‍ത്തകനെ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. വാരം മുണ്ടയാട്ടെ മുഹമ്മദ് ഫസീ(24)മിനെയാണ് ടൗണ്‍ എസ്.ഐ. ബി.എസ്.ബാവിഷിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

Advertisment

publive-image

കഴിഞ്ഞദിവസം രാത്രി ഒമ്പതുമണിയോടെ കക്കാട് ഭാഗത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇയാളെ അറസ്റ്റുചെയ്തത്. രണ്ട് ബൈക്കുകളിലായി അഞ്ചുപേരാണുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

സ്കൂ​ട്ട​ര്‍ നി​ര്‍​ത്തി​യു​ട​നെ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച്‌ അ​ഞ്ചു പേ​രും ഇ​രു​ട്ടി​ലേ​ക്ക് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും മു​ഹ​മ്മ​ദ് ഫ​സി​മി​നെ പോ​ലീ​സ് പി​ടി​കൂ​ടി. സിം, ​ബി​ലാ​ല്‍, ന​ഫ്സ​ല്‍ തു​ട​ങ്ങി നാ​ലു​പേ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

വാഹനങ്ങളുടെ നാല് നമ്പര്‍ പ്ലേറ്റ്, സര്‍ജിക്കല്‍ ബ്ലേഡുകള്‍, രണ്ട് കട്ടിങ് പ്ലെയര്‍, വടിവാള്‍, രണ്ട് ഇരുമ്ബുദണ്ഡ്, കഠാര എന്നിവയാണ് കണ്ടെടുത്തത്. ഓടിരക്ഷപ്പെട്ടവരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് പറഞ്ഞു. എസ്‌.ഐ. സുരേഷ്, ബാബു പ്രസാദ് എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു.

.

kannur
Advertisment