Advertisment

കണ്ണൂരില്‍ സ്‌കൂളിലേക്ക് പോയ പതിമൂന്നുകാരനെ കാണാനില്ല ; സംഭവം വീട്ടുകാരറിയുന്നത് കുട്ടി സ്‌കൂളില്‍ വരാത്തതിന്റെ കാരണം അന്വേഷിച്ച് അധ്യാപകര്‍ വിളിക്കുമ്പോള്‍ ; കാണാതാകുമ്പോള്‍ കുട്ടി ധരിച്ചിരുന്നത് സ്‌കൂള്‍ യൂണിഫോം

New Update

കണ്ണൂർ : സ്കൂളിലേക്കു പോയ പതിമൂന്നുകാരനെ കണ്ണൂരിൽ കാണാനില്ല. പയ്യന്നൂർ തായിനേരി കുറിഞ്ഞി ക്ഷേത്രത്തിനു സമീപത്തെ പി. ഹരിദാസിന്റെയും തോലാട്ട് സാവിത്രിയുടെയും മകനായ കൃഷ്ണദാസിനെ(13)യാണ് കാണാതായത്.

Advertisment

publive-image

ഇന്നു രാവിലെ തായിനേരി എസ്എബിടിഎം ഹയർ സെക്കൻഡറി സ്കൂളിലേക്കു പോയതാണ്. സ്കൂൾ യൂണിഫോമിലായിരുന്നു കുട്ടി. സ്കൂളിൽ എത്താത്തതിനാൽ അധ്യാപകർ വീട്ടിലേക്കു വിളിച്ച് അന്വേഷിച്ചപ്പോഴാണ് കാര്യം അറിയുന്നത്.

പയ്യന്നൂർ പൊലീസിൽ പരാതി നൽകി. റെയിൽവേ സ്റ്റേഷനിലെയും കടയിലെയും മറ്റും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു.

crime boy missing missing boy schoot student missing
Advertisment