Advertisment

കണ്ണൂരില്‍ കരാറുകാരന്‍റെ മരണം; പൊലീസ് ഇന്ന് ട്രസ്റ്റ് ഭാരവാഹികളുടെ മൊഴിയെടുക്കും

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

കണ്ണൂർ: ചെറുപുഴയിൽ കരാറുകാരനായ ജോയിയുടെ മരണത്തിൽ പൊലീസ് ഇന്ന് കെ കരുണാകരൻ ട്രസ്റ്റ് ഭാരവാഹികളായ കോൺഗ്രസ് നേതാക്കളുടെ മൊഴിയെടുക്കും.

Advertisment

 

publive-image

ട്രസ്റ്റ് ഭാരവാഹികളും ചെറുപുഴ ഡെവലപ്പേഴ്സിന്റെ ഡയറക്ടർമാരുമായ കുഞ്ഞികൃഷ്ണൻ നായർ, റോഷി ജോസ്, ടി വി സലീം എന്നിവർക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്.

ജോയിയുടെ കുടുംബം നൽകിയ പരാതിയിൽ ഈ മൂന്നു പേർക്കെതിരെയും പരാമർശമുണ്ടായിരുന്നു. ജോയിക്ക് ലഭിക്കാനുള്ള പണം നൽകാമെന്ന് കാണിച്ച് വിളിച്ചുവരുത്തി രേഖകൾ കൈക്കലാക്കിയ ശേഷം അപായപ്പെടുത്തിയെന്നാണ് പരാതി.

അതേസമയം, ജോയിയുടെ സാമ്പത്തിക ബാധ്യതകൾ കോൺ​ഗ്രസ് ഏറ്റെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.

Advertisment