Advertisment

കണ്ണൂരില്‍ വിവാഹ ദിവസം വീട്ടില്‍ ഒരുക്കിയ കല്യാണ പന്തല്‍ കത്തിനശിച്ചു

New Update

കണ്ണൂര്‍ : പെരിങ്ങത്തൂര്‍ വിവാഹ ദിനത്തില്‍ വീട്ടില്‍ ഒരുക്കിയ കല്യാണ പന്തല്‍ കത്തിനശിച്ച നിലയില്‍ .

Advertisment

publive-image

പാനൂര്‍ താഴെ പൂക്കോത്ത്​ ആശാരിന്‍റെവിടെ മഹ്​മൂദിന്‍റെ വീട്ടിലാണ്​ സംഭവം . ശനി, ഞായര്‍ ദിവസങ്ങളിലായി ഇദ്ദേഹത്തിന്‍റെ മകന്‍റെയും മകളുടെയും കല്യാണം നിശ്ചയിച്ചതായിരുന്നു. ശനിയാഴ്ച രാവിലെ 11നാണ്​​ തീപിടിത്തമുണ്ടായിരിക്കുന്നത്​.

ഷോര്‍ട്ട്​ സര്‍ക്യൂട്ടാണ്​ കാരണം. ആര്‍ക്കും ആളപമായില്ല.പാനൂരില്‍നിന്ന്​ അഗ്​നിശമന സേനയെത്തി ഒരു മണിക്കൂര്‍ പ്രയത്​നിച്ച്‌​ തീയണക്കുകയുണ്ടായി. വയറിങ്ങുകളും ബള്‍ബുകള്‍ക്കും നാശനഷ്​ടം സംഭവിച്ചു. വീടിന്​ കേടുപാട്​ എല്‍ക്കുന്നതിന്​ മുന്‍പ് തീഅണക്കാനായി.

kannur marriage
Advertisment